‌യുവജന റാലിക്ക് അനുമതി നിഷേധിച്ചു; പിന്മാറില്ലെന്ന് ജിഗ്നേഷ്

Update: 2018-05-07 12:43 GMT
Editor : Sithara
‌യുവജന റാലിക്ക് അനുമതി നിഷേധിച്ചു; പിന്മാറില്ലെന്ന് ജിഗ്നേഷ്

ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ച യുവജന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു.

ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ച യുവജന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് റാലികള്‍ പാടില്ലെന്ന ഗ്രീന്‍ ട്രിബ്യൂണലിന്‍റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. അതേസമയം റാലി നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജിഗ്നേഷ് മേവാനി വ്യക്തമാക്കി.

Advertising
Advertising

യുവഹുങ്കാര്‍ എന്ന് പേരിട്ടിരിക്കുന്ന റാലി ഇന്ന് ഉച്ചയോടെ പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ നടത്താനാണ് തീരുമാനം. ആള്‍ക്കൂട്ടത്തെ നേരിടാന്‍ ജലപീരങ്കികളും കണ്ണീര്‍വാതകവുമായി പൊലീസ് അവിടെയുണ്ട്. ഇന്നലെയാണ് പാര്‍ലമെന്‍റ് സ്ട്രീറ്റിലെ റാലിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തത്. സംഘാടകരോട് റാലി മറ്റൊരു സ്ഥലത്ത് നടത്താന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ തയ്യാറായില്ലെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ജിഗ്നേഷ് മേവിനിക്കൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഖില്‍ ഗോഗോയ്, ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാക്കള്‍ തുടങ്ങിയവരെല്ലാം റാലിയില്‍ പങ്കെടുക്കും. റാലിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി ഇന്ത്യന്‍ ഭരണഘടനയും മനുസ്മൃതിയും കൈമാറിയ ശേഷം താങ്കള്‍ ഏത് തെരഞ്ഞെടുക്കുമെന്ന് ചോദിക്കുമെന്ന് ജിഗ്നേഷ് മേവാനി നേരത്തെ വ്യക്തമാക്കിയിരുന്നു. പുനെയില്‍ ദലിതര്‍ക്കതിരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് യുവജന റാലി സംഘടിപ്പിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News