വീട്ടില്‍ ശൌചാലയമില്ല; യുപിയില്‍ യുവാവിന്റെ വിവാഹം മുടങ്ങി

Update: 2018-05-09 15:32 GMT
Editor : Jaisy
വീട്ടില്‍ ശൌചാലയമില്ല; യുപിയില്‍ യുവാവിന്റെ വിവാഹം മുടങ്ങി
Advertising

ഉത്തർപ്രദേശിലെ ശിവ്ദാസ്പൂരിലെ റിക്ഷാതൊഴിലാളിയായ നന്ദിലാലിന്റെ മകൻ കൽഫുവിന്റെ വിവാഹമാണ് ശൗചാലയമില്ലാത്തതിന്റെ പേരിൽ മുടങ്ങിയത്

വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ യുപിയില്‍ യുവാവിന്റെ വിവാഹം മുടങ്ങി. ഉത്തർപ്രദേശിലെ ശിവ്ദാസ്പൂരിലെ റിക്ഷാതൊഴിലാളിയായ നന്ദിലാലിന്റെ മകൻ കൽഫുവിന്റെ വിവാഹമാണ് ശൗചാലയമില്ലാത്തതിന്റെ പേരിൽ മുടങ്ങിയത്.

വളരെ തുച്ഛമായ വരുമാനം മാത്രമാണ് തനിക്കുള്ളതെന്നും ഇതില്‍ നിന്നും ശൗചാലയം നിർമ്മിക്കാനുള്ള പണം തനിക്കില്ലെന്നും നന്ദിലാൽ പറഞ്ഞു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഗ്രാമമുഖ്യനും പഞ്ചായത്ത് അധികൃതർക്കും ശൗചാലയം നിർമ്മിക്കുന്നതിന് സഹായിക്കണമെന്ന് കാട്ടി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ ഒരു ആവശ്യവുമായി നന്ദിലാൽ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് വികസന ഓഫിസറായ രക്ഷിത സിങ് പറഞ്ഞത്. ഈ ഗ്രാമത്തിൽ എല്ലാവരും വിസർജനത്തിനായി വെളിമ്പ്രദേശങ്ങളെയാണ് കൂടുതലായും ഉപയോഗിക്കുന്നത് എന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുപടി എന്നാണ് നന്ദിലാൽ പറഞ്ഞത്.

നിജസ്ഥിതി എന്താണെന്നറിയാന്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ കുല്‍ഫുവിന്റെ കുടുംബത്തിന് ശൌചാലയം നിര്‍മ്മിച്ചുകൊടുക്കുമെന്നും ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആനന്ദ് സിംഗ് പറഞ്ഞു. നന്ദിലാലിന്റേത് ഗൌരവകരമായ വിഷയമാണെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News