പൊളിറ്റിക്കല്‍ സയന്‍സ് പാചക പഠനം; കോപ്പിയടി കേസില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍

Update: 2018-05-09 03:25 GMT
Editor : Alwyn K Jose
പൊളിറ്റിക്കല്‍ സയന്‍സ് പാചക പഠനം; കോപ്പിയടി കേസില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍

ബിഹാറില്‍ പഠിക്കുന്ന വിഷയത്തെക്കുറിച്ച് അടിസ്ഥാന ധാരണപോലുമില്ലാതെ ഒന്നാം റാങ്ക് നേടിയ റൂബി റായിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിഹാറില്‍ പഠിക്കുന്ന വിഷയത്തെക്കുറിച്ച് അടിസ്ഥാന ധാരണപോലുമില്ലാതെ ഒന്നാം റാങ്ക് നേടിയ റൂബി റായിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലടു പരീക്ഷയില്‍ കോപ്പിയടിച്ച് ഒന്നാം റാങ്ക് നേടിയ റൂബിയെ ഒരു ദേശീയ ചാനല്‍ അഭിമുഖം ചെയ്തപ്പോള്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്താണെന്ന ചോദ്യത്തിന് പാചക പഠനം എന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് കോപ്പിയടി വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താന്‍ ബിഹാര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍ ബോര്‍ഡ് (ബിഎസ്ഇബി) തീരുമാനിച്ചു.

Advertising
Advertising

എന്നാല്‍ റൂബി പുനര്‍പരീക്ഷയില്‍ പങ്കെടുത്തില്ല. തുടര്‍ന്ന് അഭിമുഖത്തിന് ഹാജരാകാന്‍ ഉത്തരവിട്ടു. ഇതിനും റൂബി തയാറാകാത്തതിനെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഒടുവില്‍ ബിഎസ്ഇബി ഓഫീസിലെത്തിയ റൂബിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഹാര്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് കോപ്പിയടി വിവാദം അന്വേഷിക്കുന്നത്. ഞായറാഴ്ച റൂബിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 500 ല്‍ 444 മാര്‍ക്ക് വാങ്ങിയാണ് റൂബി ഒന്നാം റാങ്ക് നേടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. വൈശാലി ജില്ലയിലെ ബിഷന്‍ റായ് കോളജ് വിദ്യാര്‍ഥികളും റാങ്ക് ജേതാക്കളുമായ റൂബി റായ്, സൗരവ് ശ്രേഷ്ഠ, രാഹുല്‍ കുമാര്‍ എന്നിവരുടെ യോഗ്യതയാണു തര്‍ക്കവിഷയമായത്. ചാനലില്‍ ഇവരുമായുള്ള അഭിമുഖം വന്നതോടെയാണു വിവാദമുയര്‍ന്നത്. പഠിച്ച വിഷയമേതെന്ന ചോദ്യത്തിനു 'പ്രോഡിഗല്‍ സയന്‍സ്' എന്നായിരുന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കു നേടിയ റൂബി റായിയുടെ മറുപടി. പൊളിറ്റിക്കല്‍ സയന്‍സ് പാചകവുമായി ബന്ധപ്പെട്ട വിഷയമാണെന്നും റൂബി പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News