മഥുര സംഘര്‍ഷം: മുഖ്യ ആസൂത്രകന്‍ മരിച്ചതായി പോലീസ്
രാംബ്രിക്ഷ് യാദവ് അടക്കം മഥുരയിലെ ജവഹര്‍ ബേഗ് പാര്‍ക്കില്‍ ഭൂമി കയ്യേറിയിരുന്നവരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 25 പേരാണ് ഇതുവരെ മരിച്ചത്. ജയ് ഗുരുദേവയുടെ അനുയായി രാംബ്രിക്ഷ് യാദവാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശിലെ മഥുര സംഘര്‍ഷത്തിന്‍റെ മുഖ്യ ആസൂത്രകന്‍ മരിച്ചതായി പോലീസ്. രാംബ്രിക്ഷ് യാദവ് എന്ന പ്രതിയുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും ഇയാളുടെ സഹായികള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഡിജിപി ജാവേദ് അഹമ്മദ് പറഞ്ഞു. മേഖലയില്‍ തെളിവെടുപ്പ് തുടരുകയാണ്.
രാംബ്രിക്ഷ് യാദവ് അടക്കം മഥുരയിലെ ജവഹര്‍ ബേഗ് പാര്‍ക്കില്‍ ഭൂമി കയ്യേറിയിരുന്നവരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 25 പേരാണ് ഇതുവരെ മരിച്ചത്. ജയ് ഗുരുദേവയുടെ അനുയായി രാംബ്രിക്ഷ് യാദവാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാളുടെ സാഹിയകള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങള്‍ കൂടി തിരിച്ചറിയാന്‍ ബാക്കിയുണ്ടെന്നും ഉത്തപ്രദേശ് പോലീസ് വ്യക്തമാക്കി. സംഘര്‍ഷ സ്ഥലത്ത് അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്.
അതിനിടെ, ഭൂമി കയ്യടക്കിവച്ചിരുന്ന ആസാദ് വൈദിത് വൈചാരിക് ക്രാന്തി സത്യാഗ്രഹികള്‍ സുബാഷ് ചന്ദ്ര ബോസിന്‍റെ അനുയായികളെന്ന് അവകാശപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സായുധ സേനയായിരുന്നെന്നും സ്വന്തമായി ഉണ്ടാക്കിയ ഭരണഘടനയും പീനല്‍ കോഡും അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശം ശക്തമായിരിക്കെ, സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇത്തരര്‍പ്രദേശ് സര്‍ക്കാര്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ചു.