മുത്തലാക്കിനെതിര മുസ്‍ലിം സ്ത്രീ സംഘടനകളുടെ ഹരജി ഇന്ന് കോടതിയില്‍
Update: 2018-05-11 15:02 GMT
മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്നും സ്തീകളുടെ മൌലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹരജികളിലെ വാദം
മുത്തലാക്കിനെതിര മുസ്‍ലിം സ്ത്രീ സംഘടനകള്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്നും സ്തീകളുടെ മൌലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹരജികളിലെ വാദം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഹരജിക്കാരെ പിന്തുണച്ചു കൊണ്ട് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മതേതര ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും അനുവദിക്കാനാവാത്ത കാര്യമാണ് മുത്തലാക്ക് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.