ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഹിന്ദു സേനാ പ്രവര്‍ത്തകരുടെ പ്രാര്‍ഥന

Update: 2018-05-11 17:24 GMT
Editor : admin
ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഹിന്ദു സേനാ പ്രവര്‍ത്തകരുടെ പ്രാര്‍ഥന
Advertising

ദല്‍ഹി ജന്തര്‍ മന്ദിറില്‍ പാര്‍ക്കില്‍ ഒരു ബ്ലാങ്കറ്റ് വിരിച്ച ശേഷം അതില്‍ ശിവനും ഹനുമാനും ഉള്‍പ്പെടെയുള്ള ഹിന്ദു ദേവന്മാരുടെ പ്രതിഷ്ഠകള്‍ക്കൊപ്പം പ്രസംഗിക്കുന്ന ട്രംപിന്റെ ഒരു കളര്‍ഫോട്ടോ കൂടി വെച്ച ശേഷമായിരുന്നു പൂജയും പ്രാര്‍ത്ഥനയും.

റിപ്ലബിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിനായി ഡല്‍ഹിയില്‍ ഹിന്ദു സേനാ പ്രവര്‍ത്തകരുടെ അഗ്നിപൂജ. ദല്‍ഹി ജന്തര്‍ മന്ദിറില്‍ പാര്‍ക്കില്‍ ഒരു ബ്ലാങ്കറ്റ് വിരിച്ച ശേഷം അതില്‍ ശിവനും ഹനുമാനും ഉള്‍പ്പെടെയുള്ള ഹിന്ദു ദേവന്മാരുടെ പ്രതിഷ്ഠകള്‍ക്കൊപ്പം പ്രസംഗിക്കുന്ന ട്രംപിന്റെ ഒരു കളര്‍ഫോട്ടോ കൂടി വെച്ച ശേഷമായിരുന്നു പൂജയും പ്രാര്‍ത്ഥനയും.

ലോകം മുഴുവന്‍ ഇസ്ലാമിക് തീവ്രവാദത്തിനെതിരാണ്. ഇസ്ലാമിക് തീവ്രവാദം ഇന്ത്യയ്ക്കും ഭീഷണിയാണ്. ട്രംപിന് മാത്രമേ മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കാന്‍ കഴിയൂ'- ഹിന്ദുസേന സ്ഥാപകന്‍ വിഷ്ണു ഗുപ്ത പ്രതികരിച്ചു. ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങളും ഒപ്പം ട്രംപിന്റെ ചിത്രങ്ങളും വെച്ചായിരുന്നു പ്രത്യേക പൂജകള്‍. അലറുന്ന ട്രംപിനൊപ്പം യാഗഭൂമിയില്‍ ശിവനും ഹനുമാനും ഉള്‍പ്പെടെയുള്ളവര്‍ നിരന്നു. സംസ്‌കൃതത്തിലായിരുന്നു പ്രാര്‍ഥന. വിത്തുകളും പുല്ലും നെയ്യും യാഗാഗ്നിയിലെറിയുകയും ചെയ്തു.

അധികാരത്തിലേറിയാല്‍ മുസ്‍ലിംകള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തുമെന്നത് ഉള്‍പ്പെടെ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയാളാണ് ട്രംപ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News