ഇന്ന് ബാങ്കുകളും എടിഎമ്മുകളും പ്രവര്‍ത്തിക്കില്ല

Update: 2018-05-13 12:13 GMT
Editor : Sithara
ഇന്ന് ബാങ്കുകളും എടിഎമ്മുകളും പ്രവര്‍ത്തിക്കില്ല
Advertising

നവംബര്‍ 9ന് രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. നവംബര്‍ 9നും 10നും രാജ്യത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല.

നവംബര്‍ 9ന് രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. നവംബര്‍ 9നും 10നും എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. 500, 1000 രൂപ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാളെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നവംബര്‍ 11 അര്‍ധരാത്രി വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ നോട്ടുകള്‍ സ്വീകരിക്കും. ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും നവംബര്‍ 11 വരെ 500, 1000 രൂപകള്‍ ഉപയോഗിക്കാം.

നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ 50 ദിവസത്തേയ്ക്ക് നോട്ടുകള്‍ മാറ്റിവാങ്ങാം. എല്ലാ ബാങ്കുകളില്‍നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും നോട്ടുകള്‍ മാറ്റി വാങ്ങാം. ചെക്ക്, കറന്‍സി, ഡിഡി, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മുതലായവ വഴിയുള്ള ഇടപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News