ഇന്ത്യയില്‍ തിരിച്ചുവരാന്‍ ദാവൂദ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയിലെന്ന് രാജ് താക്കറെ

Update: 2018-05-14 09:01 GMT
Editor : Sithara
ഇന്ത്യയില്‍ തിരിച്ചുവരാന്‍ ദാവൂദ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയിലെന്ന് രാജ് താക്കറെ
Advertising

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ദാവൂദിനെ ഇന്ത്യയിലെത്തിച്ച് ഇക്കാര്യം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നേട്ടമായി അവതരിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് രാജ് താക്കറെ

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ബിജെപിയുമായി ചര്‍ച്ച തുടങ്ങിയതായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. ദാവൂദ് വികലാംഗനാണ്. അവസാനനാളുകള്‍ ഇന്ത്യയില്‍ ചെലവഴിക്കാനാണ് ആഗ്രഹം. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് ദാവൂദ് ശ്രമിക്കുന്നതെന്ന് രാജ് താക്കറെ പറഞ്ഞു.

ദാവൂദ് തിരിച്ചെത്തുകയാണെങ്കില്‍ ഇത് നേട്ടമായി ഉയര്‍ത്തിക്കാണിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ദാവൂദിനെ ഇന്ത്യയിലെത്തിച്ച് ഇക്കാര്യം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നേട്ടമായി അവതരിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. താന്‍ തമാശ പറയുകയല്ലെന്നും നിങ്ങള്‍ക്കത് പിന്നീട് മനസ്സിലാകുമെന്നും രാജ് താക്കറെ അവകാശപ്പെട്ടു.

എന്നാല്‍ ദാവൂദ് തിരിച്ചുവന്നാല്‍ അത് കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടമല്ലെന്നും ദാവൂദിന്‍റെ ആഗ്രഹപ്രകാരമാണ് തിരിച്ചുവരുന്നതെന്നും രാജ് താക്കറെ പറഞ്ഞു. തന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് രാജ് താക്കറെ ഇക്കാര്യം പറഞ്ഞത്.

ബിജെപിയെയും മോദിയെയും രാജ് താക്കറെ വിമര്‍ശിച്ചു. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരുമെന്നുള്ള മോദിയുടെ പ്രഖ്യാപനം വാക്കിലൊതുങ്ങി. സോഷ്യല്‍ മീഡിയയില്‍ ബിജെപി വിരുദ്ധ തരംഗമുണ്ടെന്നും രാജ് താക്കറെ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News