വിമാനം കയറാന്‍ ക്യൂ നില്‍ക്കുന്ന രാഹുല്‍ ഗാന്ധി; ഫോട്ടോ വൈറലാകുന്നു

Update: 2018-05-14 10:44 GMT
Editor : admin
വിമാനം കയറാന്‍ ക്യൂ നില്‍ക്കുന്ന രാഹുല്‍ ഗാന്ധി; ഫോട്ടോ വൈറലാകുന്നു

ഇന്‍ഡിഗോ വിമാനത്തില്‍ അഹമ്മദാബാദിലേക്കുള്ള യാത്രക്കായാണ് രാഹുല്‍ മറ്റ് യാത്രക്കാരോടൊപ്പം ക്യൂവില്‍ സ്ഥാനം പിടിച്ചത്. ഇന്‍ഡിയോ എയര്‍ലൈന്‍സ് തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനായിരുന്നു രാഹുലിന്‍റെ യാത്ര....


ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനം കയറാന്‍ മറ്റ് യാത്രക്കാരോടൊപ്പം ക്യൂ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലാകുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ അഹമ്മദാബാദിലേക്കുള്ള യാത്രക്കായാണ് രാഹുല്‍ മറ്റ് യാത്രക്കാരോടൊപ്പം ക്യൂവില്‍ സ്ഥാനം പിടിച്ചത്. ഇന്‍ഡിയോ എയര്‍ലൈന്‍സ് തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനായിരുന്നു രാഹുലിന്‍റെ യാത്ര. നോട്ട് നിരോധന സമയത്ത് ജനങ്ങള്‍ക്കൊപ്പം എടിഎമ്മിന് മുന്നില്‍ ക്യൂ നിന്ന് രാഹുല്‍ ശ്രദ്ധ നേടിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News