ജെ.ഡി.യു നിയമസഭാംഗം മനോരമാ ദേവി കീഴടങ്ങി

Update: 2018-05-14 04:57 GMT
Editor : admin
ജെ.ഡി.യു നിയമസഭാംഗം മനോരമാ ദേവി കീഴടങ്ങി

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മനോരമാ ദേവി ഒളിവിലായിരുന്നു. ബീഹാര്‍ പോലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് മനോരമാ ദേവി കോടതിയില്‍ കീഴടങ്ങിയത്.

ബീഹാറിലെ ജെ.ഡി.യു നിയമസഭാംഗവും യുവാവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രധാനപ്രതി റോക്കി യാദവിന്റെ മാതാവുമായ മനോരമാ ദേവി കീഴടങ്ങി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മനോരമാ ദേവി ഒളിവിലായിരുന്നു. ബീഹാര്‍ പോലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് മനോരമാ ദേവി കോടതിയില്‍ കീഴടങ്ങിയത്.

ഗയ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ എത്തിയാണ് ബീഹാര്‍ നിയമസഭാംഗമായ മനോരമാ ദേവി കീഴടങ്ങിയത്. കീഴടങ്ങിയ മനോരമാ ദേവിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തന്റെ കാറിനെ മറികടന്ന വിദ്യാര്‍ത്ഥിയ വെടിവെച്ചു കൊന്ന കേസില്‍ മകന്‍

Advertising
Advertising

റോക്കി യാദവിനായി മനോരമ ദേവിയുടെ വീട് പരിശോധിച്ചപ്പോള്‍ അനധികൃതമായി സൂക്ഷിച്ച മദ്യക്കുപ്പികളും മറ്റും കണ്ടെത്തിയിരുന്നു. റോക്കി യാദവിനെ കണ്ടെത്തുന്നതിനായി മനോരമ ദേവിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനു ശേഷം മനോരമാ ദേവിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഒളിവില്‍ പോവുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് ഇന്ന് കോടതിയില്‍ കീഴടങ്ങിയത്. ഭര്‍ത്താവ് ബിണ്ടി യാദവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസെടുത്തതിനെത്തുടര്‍ന്ന് മനോരമാ ദേവിയെ പുറത്താക്കിയതായി ജെ.ഡി.യു നേതൃത്വം ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News