'ബിജെപിക്ക് വോട്ടില്ല; ഗുജറാത്ത് മോഡലിന് ഉദാഹരണം ഞങ്ങളുടെ ജീവിതം' ബിജെപിയെ ചോദ്യം ചെയ്ത് ദളിതര്‍

Update: 2018-05-15 00:58 GMT
Editor : Muhsina
'ബിജെപിക്ക് വോട്ടില്ല; ഗുജറാത്ത് മോഡലിന് ഉദാഹരണം ഞങ്ങളുടെ ജീവിതം' ബിജെപിയെ ചോദ്യം ചെയ്ത് ദളിതര്‍

ജീവിക്കാനുള്ള ഒരു അടിസ്ഥാന സൌകര്യവുമില്ലാതെയാണ് കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി തങ്ങള്‍ ജീവിക്കുന്നതെന്ന് അഹ്മദാബാദ് നഗരത്തിലുള്ള വാല്‍മീകി കോളനി നിവാസികള്‍..

ഗുജ്റാത്തിലെ കെട്ടിഘോഷിക്കപ്പെട്ട വികസന മാതൃകയുടെ പൊള്ളത്തരത്തിന് തങ്ങളുടെ ജീവിതമാണ് ഉദാഹരണമെന്ന് ഗുജ്റാത്തിലെ ദളിതര്‍. ജീവിക്കാനുള്ള ഒരു അടിസ്ഥാന സൌകര്യവുമില്ലാതെയാണ് കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി തങ്ങള്‍ ജീവിക്കുന്നതെന്ന് അഹ്മദാബാദ് നഗരത്തിലുള്ള വാല്‍മീകി കോളനി നിവാസികള്‍ പറയുന്നു.

Full View

അഹ്മദാബാദ് നഗരത്തിലെ വീതിയേറിയ റോഡുകളുടെയും,മേല്‍പ്പാലങ്ങളുടെയും,വൃത്തിയുള്ള ഹൌസിംഗ് കോളനികളുടെയും പുറന്പോക്കിലുള്ള ഒരു ദളിത് കോളനിയാണിത്. മൂവായിരം സ്ക്വയര്‍ മീറ്റര്‍ വിസ്ത്രിതിയില്‍ ഏതാണ്ട് അഞ്ഞൂറോളം കുടുംബങ്ങള്‍ ജീവിക്കുന്നു. തോട്ടിപ്പണിയാണ് ഉപ ജീവനമാര്‍ഗം. മനുഷ്യന് ജീവിക്കാനാവശ്യമായ ഒരു അടിസ്ഥാന സൌകര്യവും ഇവിടെയില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.

Advertising
Advertising

''ശുദ്ധമായ കുടിവെള്ളമില്ല. മാലിന്യം ഒഴുക്കാന്‍ ഓടകളില്ല. കക്കൂസില്ല. ഒന്നുമില്ല.'' കോളനി നിവാസിയായ അല്‍ക്ക പറയുന്നു. അല്‍ക്കയുടെ പിതാവ് മൂന്ന് വര്‍ഷം മുമ്പ് ഓട വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മരിച്ചതാണ്. ഒരു നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല. ദിവസം പതിനൊന്ന് മണിക്കൂര്‍ വരെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. കിട്ടുന്നത് 250 മുതല്‍ 300 വരെ. അടിസ്ഥാന വേതനം വര്‍ദ്ധിപ്പിക്കാനാവശ്യപ്പെട്ട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

മോദിയുടെ ഗുജ്റാത്ത് മോഡലില്‍ ദലിതര്‍ ഒരിക്കലും ഉള്‍പ്പെട്ടിട്ടില്ലെന്ന് ദളിത് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. ''ഉന സംഭം ദലിതര്‍ക്കിടയില്‍ വലിയ ജാഗ്രതയുണ്ടാക്കിയിട്ടുണ്ട്. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന് അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ട് നേരത്തെ കിട്ടിയ ദലിത് വോട്ടുകള്‍ അവര്‍ക്ക് ലഭിക്കില്ല.'' പതിമൂന്ന് പട്ടികജാതി സംവരണ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ഭൂരിഭാഗവും നിലവില്‍ ബിജെപിയുടെ കയ്യിലാണ്. ഉന സംഭവത്തിന് ശേഷം ദളിതര്‍ക്കിടയിലുണ്ടായ രാഷ്ട്രീയ മുന്നേറ്റം ഈ സീറ്റുകളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News