ആദ്യ പിറന്നാളിൽ തന്നെ ലക്ഷ പ്രഭു; ഒരു വയസുള്ള കുഞ്ഞിന് സമ്മാനമായി ലഭിച്ചത് ഭൂമിയും സ്വർണവും ലക്ഷക്കണക്കിന് രൂപയും

മുതിർന്നവർ പോലും കൊതിക്കുന്ന ആസ്തികൾ സ്വന്തമാക്കിക്കൊണ്ടാണ് കുഞ്ഞ് ശിവായ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

Update: 2026-02-08 06:26 GMT

ഉത്തർപ്രദേശ്: കുഞ്ഞുങ്ങളുടെ പിറന്നാൾ ഏറ്റവും മനോഹരമായി ആഘോഷിക്കുന്നവരാണ് അധികവും. ഒന്നാം പിറന്നാളാണെങ്കിൽ പ്രത്യേകിച്ചും. കേക്കും കളിപ്പാട്ടങ്ങളും കൊണ്ട് സാധാരണ കുട്ടികൾ പിറന്നാൾ ആഘോഷിക്കുമ്പോൾ, ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നുള്ള ഒരു വയസുകാരൻ ശിവായ് വ്യത്യസ്തനാക്കുന്നു. മുതിർന്നവർ പോലും കൊതിക്കുന്ന ആസ്തികൾ സ്വന്തമാക്കിക്കൊണ്ടാണ് കുഞ്ഞ് ശിവായ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കുഞ്ഞിന്റെ പിറന്നാളിനായി കുടുംബാംഗങ്ങൾ ഓരോരുത്തരായി നൽകിയ സമ്മാനങ്ങൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കുഞ്ഞിന്റെ അമ്മാവനായ അഖിലേഷ് ചൗഹാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് സമ്മാനവിവരങ്ങൾ പുറംലോകമറിഞ്ഞത്. ഭൂമിയും സ്വർണവും പണവും ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് കുഞ്ഞിന് ലഭിച്ചത്. 

Advertising
Advertising

അലിഗഡ്-ആഗ്ര ഹൈവേയിൽ ഒരു സ്ഥലമാണ് ഒരു ബന്ധു കുഞ്ഞിന് സമ്മാനമായി നൽകിയത്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത പലരിൽ നിന്നായി 11 ലക്ഷം രൂപ പണമായും ലഭിച്ചു. അരക്കിലോ വെള്ളി പാത്രങ്ങൾ, വിഗ്രഹങ്ങൾ, 20 ഗ്രാം തൂക്കം വരുന്ന സ്വർണ മാല, വെള്ളി വളകൾ എന്നിവയും ലഭിച്ച സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ വിലകൂടിയ വസ്ത്രങ്ങളും ഒട്ടനവധി കളിപ്പാട്ടങ്ങളും സമ്മാനങ്ങൾക്ക് മാറ്റുകൂട്ടുന്നു.

കുഞ്ഞിന് പുറമേ കുടുംബത്തിലെ മറ്റുള്ളവർക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിച്ചതായി വിഡിയോയിൽ പറയുന്നു. ശിവായിയുടെ അമ്മയ്ക്ക്  സ്വർണ മാലയും ആഭരണങ്ങളും ലഭിച്ചു. ആഘോഷത്തിൽ പങ്കെടുത്ത ബന്ധുക്കൾക്കായി 101 സെറ്റ് സാരികളും വിതരണം ചെയ്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ഒന്നര ലക്ഷത്തിലധികം ആളുകൾ കണ്ടു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News