നാഗാലാന്റ് തൂക്കുസഭയിലേക്ക്

Update: 2018-05-18 23:30 GMT
നാഗാലാന്റ് തൂക്കുസഭയിലേക്ക്

26 സീറ്റുനേടി ഭരണകക്ഷിയായ എന്‍പിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. അതേസമയം എന്‍ഡിപിപി  ബിജെപി സഖ്യം 29 ഇടത്ത് വിജയമുറപ്പിച്ചു.

എന്‍പിഎഫും എന്‍ഡിപിപിയും നേര്‍ക്കുനേര്‍ മത്സരിച്ച നാഗാലാന്റ് തൂക്കുമന്ത്രിസഭയിലേക്ക്. 27 സീറ്റുകളിലെ ലീഡ് നേടിയ ഭരണകക്ഷിയായ എന്‍പിഎഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതേസമയം എന്‍ഡിപിപി - ബിജെപി സഖ്യം 28 ഇടത്ത് വിജയമുറപ്പിച്ചു.

75 ശതമാനം പോളിങ് രേഖപ്പെടുത്തിയ നാഗാലാന്റില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതലേ പുതിയ പാര്‍ട്ടിയായ എന്‍ഡിപിപിയുടെ മുന്നേറ്റം പ്രകടമായിരുന്നു. ബിജെപിയുമായി ചേര്‍ന്ന് മത്സരിച്ച എന്‍ഡിപിപി നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ഭരണകക്ഷിയായ എന്‍പിഎഫും നില മെച്ചപ്പെടുത്തി. സഖ്യമില്ലാതെ മത്സരിച്ച എന്‍പിഎഫ് ഒരുഘട്ടത്തില്‍ പകുതിയോളം മണ്ഡലങ്ങളില്‍ മുന്നേറ്റം കാഴ്ചവെച്ചു. 18 സീറ്റില്‍ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് 8 സിറ്റിങ് സീറ്റുകളും നഷ്ടമായി.

Advertising
Advertising

അതേസമയം കഴിഞ്ഞ തവണ ഒരു സീറ്റില്‍ മാത്രം വിജയിച്ച ബിജെപി സംസ്ഥാനത്ത് മികച്ച നേട്ടമുണ്ടാക്കി. എന്‍ഡിപിപിയുടെ പിന്തുണയില്‍ 15 ശതമാനത്തോളം വോട്ടാണ് ബിജെപിക്ക് ഇത്തവണ അധികം ലഭിച്ചത്. ചെറുകക്ഷികളേയും സ്വതന്ത്രന്‍മാരേയും ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഡിപിപി-ബിജെപി സഖ്യവും എന്‍പിഎഫും ഒരുപോലെ തുടങ്ങിക്കഴിഞ്ഞു.

എന്‍പിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി ടി ആര്‍ സെലിയാങ്, പെരെന്‍ മണ്ഡലത്തില്‍ നിന്നും, ബിജെപിയുടെ കെ എല്‍ ചിഷി, അറ്റോയിസു മണ്ഡലത്തില്‍ നിന്നും വിജയിച്ചു. എന്‍ഡിപിപി ചീഫും മുന്‍മുഖ്യമന്ത്രിയുമായ നെയ്ഫ്യൂ റിയോ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags:    

Similar News