ഹാദിയ കേസ്; അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ ഐ എയുമായി പങ്കുവെക്കണമെന്ന് കേരള സര്‍ക്കാറിനോട് സുപ്രീകോടതി

Update: 2018-05-22 21:15 GMT
Editor : Muhsina
ഹാദിയ കേസ്; അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ ഐ എയുമായി പങ്കുവെക്കണമെന്ന് കേരള സര്‍ക്കാറിനോട് സുപ്രീകോടതി

അന്വേഷണ വിവരങ്ങള്‍ എന്‍ ഐ എയുമായി പങ്കുവെക്കുന്നതിനെ എതിര്‍ത്ത അഭിഭാഷകനെ സുപ്രീം കോടതി വിമര്‍ശിച്ചു. സത്യസന്ധവും സുതാര്യവുമായ അന്വേഷണം പരാതിക്കാരന്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നുവെന്ന് കോടതി......

ഹാദിയ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ ഐ എയുമായി പങ്കുവെക്കണമെന്ന് കേരള സര്‍ക്കാറിനോട് സുപ്രീകോടതി. എന്‍ ഐ എയുടെ പ്രത്യേകഅന്വേഷണം വേണമോ എന്ന കാര്യത്തില്‍ പരാതിക്കാരന്റെ മറുപടി കേട്ട ശേഷം മാത്രം തീരുമാനം . അന്വേഷണ വിവരങ്ങള്‍ എന്‍ ഐ എയുമായി പങ്കുവെക്കുന്നതിനെ എതിര്‍ത്ത അഭിഭാഷകനെ സുപ്രീം കോടതി വിമര്‍ശിച്ചു. സത്യസന്ധവും സുതാര്യവുമായ അന്വേഷണം പരാതിക്കാരന്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നുവെന്ന് കോടതി. കേസ് പതിനാറിനാണ് ഇനി പരിഗണിക്കുക.

കേസ് എന്‍ഐഎയോ സിബിഐയെയോ ഏല്‍പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. നിലവില്‍ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും എന്‍ഐഎയുടെ പക്കലില്ല. എന്‍ഐഎയോട് കേസിന്‍റെ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ ആവശ്യം ഉച്ചക്ക് 2 മണിക്ക് കോടതി പരിഗണിക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News