മതവും ജാതിയുമല്ല, സ്നേഹമാണ് വലുതെന്ന് ഈ ദമ്പതികള്‍ നമ്മെ പഠിപ്പിക്കും

Update: 2018-05-23 02:09 GMT
Editor : Jaisy
മതവും ജാതിയുമല്ല, സ്നേഹമാണ് വലുതെന്ന് ഈ ദമ്പതികള്‍ നമ്മെ പഠിപ്പിക്കും

പന്ത്രണ്ടാമത്തെ വയസിലാണ് രാകേഷ് റസ്തോഗി എന്ന ഹിന്ദു ബാലനെ മൊയിനുദ്ദീനും ഭാര്യ കൌസുറും ദത്തെടുക്കുന്നത്

മതത്തിന്റെയും ജാതിയുടെയും പേരില്‍ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും വ്യാപകമാകുമ്പോള്‍ ഡെറാഡൂണിലെ ഒരു മുസ്ലീം കുടുംബം മനുഷ്യത്വത്തിന്റെ നന്‍മയുടെ പര്യായമാവുകയാണ്. ദത്തെടുത്ത ഹിന്ദു ബാലനെ അവന്റെ മതാചാരങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്തുകയും വിവാഹം ഹൈന്ദവാചാരങ്ങളോടെ നടത്തിക്കൊടുക്കയും ചെയ്തു ഈ കുടുംബം.

പന്ത്രണ്ടാമത്തെ വയസിലാണ് രാകേഷ് റസ്തോഗി എന്ന ഹിന്ദു ബാലനെ മൊയിനുദ്ദീനും ഭാര്യ കൌസുറും ദത്തെടുക്കുന്നത്. അന്നു മുതല്‍ അവരുടെ എല്ലാമെല്ലാമായി മാറി രാകേഷ്. ദത്തെടുത്തെങ്കിലും ഒരിക്കലും തങ്ങളുടെ മതത്തില്‍ ചേരാന്‍ അവര്‍ രാകേഷിനെ നിര്‍ബന്ധിച്ചില്ല. പകരം ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാന്‍ അവനേ സ്വാതന്ത്ര്യം നല്‍കി. വിവാഹ പ്രായമായപ്പോള്‍ ഹിന്ദു സമുദായത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ കണ്ടെത്തി അവനെ ആചാരങ്ങളോടെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. രാകേഷിന്റെ ഭാര്യ സോനിയെ തന്റെ മരുമകളായി സ്വീകരിക്കുകയും ചെയ്തു.

ഞങ്ങള്‍ ഹോളിയും ദീപാവലിയുമെല്ലാം എല്ലാം ആഘോഷിക്കാറുണ്ട്. എന്റെ കുടുംബം എനിക്ക് വലിയ പിന്തുണയും സ്നേഹവുമാണ് തരുന്നത്..രാകേഷ് പറഞ്ഞു. എന്റെ ആരാധന സ്വാതന്ത്ര്യത്തിന് ഒരിക്കലും എന്റെ കുടുംബം തടസം നിന്നിട്ടില്ല .അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവിര 9നായിരുന്നു രാകേഷിന്റെ വിവാഹം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News