'ഹിന്ദുത്വം മതമല്ല ജീവിതരീതി'; ജ. ജെഎസ് വര്‍മയുടെ ഉത്തരവ് പുനപരിശോധിക്കില്ല

Update: 2018-05-24 17:44 GMT
Editor : Alwyn K Jose
Advertising

ഹിന്ദുത്വം മതമല്ല ജീവിതരീതിയാണ് എന്ന, സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് വര്‍മ 1995ല്‍ പുറപ്പെടുവിച്ച ഉത്തരവ് പുനപ്പരിശോധിക്കില്ലെന്ന് സുപ്രിംകോടതി.

Full View

ഹിന്ദുത്വം മതമല്ല ജീവിതരീതിയാണ് എന്ന, സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് വര്‍മ 1995ല്‍ പുറപ്പെടുവിച്ച ഉത്തരവ് പുനപ്പരിശോധിക്കില്ലെന്ന് സുപ്രിംകോടതി. ഹിന്ദുത്വം എന്ന് പറഞ്ഞാല്‍ എന്താണ്, അതിന്റെ അര്‍ത്ഥമെന്താണ് തുടങ്ങിയ ചര്‍ച്ചകളിലേക്ക് പോകാന്‍ കോടതി ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണോ അല്ലയോ എന്നത് മാത്രമാണ് കോടതിയുടെ പരിഗണന വിഷയമെന്നും ടീസ്റ്റ സെതില്‍വാദിന്റെ ഹരജി തള്ളിക്കൊണ്ട് ഏഴംഗ ഭരണഘടന ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.

മതത്തിന്റെ പേരില്‍ വോട്ട് ചേദിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പ് പ്രകാരം അഴിമതിയുടെ പരിധിയില്‍ പെടുമോ ഇല്ലയോ എന്ന കാര്യം പരിശോധിക്കുന്ന ഏഴംഗ ഭരണഘടന ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഇതില്‍ തീരുമാനമെടുക്കുമ്പോള്‍ മതത്തിന്റെ നിര്‍വചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന് ചില ഹരജിക്കാര്‍ വാദിച്ചു. ഈ സമയത്താണ്, മതത്തിന്റെ നിര്‍വചനം തങ്ങളുടെ അജണ്ടയില്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കിയത്. അതിനാല്‍ ഹിന്ദുത്വം ജീവിത രീതയാണെന്നും മതമല്ലെന്നുമുള്ള ജെഎസ് വര്‍മയുടെ വിധിയിലെ പരാമര്‍ശങ്ങള്‍ തങ്ങള്‍ പുനപ്പരിശോധിക്കുന്നില്ല. എന്താണ് ഹിന്ദുത്വം, അത് മതമാണോ ജീവിതരീതിയാണോ തുടങ്ങിയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി. മതത്തിന്റെ പേരില്‍ വോട്ട് തേടിയാല്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാകുമോ എന്ന കാര്യത്തില്‍ ബെഞ്ച് തീരുമാനമെടുക്കും. അക്കാര്യത്തിലുള്ള വാദം തുടരുമെന്നും കോടതി വ്യക്തമാക്കി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News