മാനിനെ വിഴുങ്ങിയ പെരുമ്പാമ്പിന് പണി കിട്ടി, ഒടുവില്‍ വയറിലൊതുങ്ങാതെ ഛര്‍ദ്ദിച്ചു; വീഡിയോ കാണാം

Update: 2018-05-24 13:01 GMT
Editor : Jaisy
മാനിനെ വിഴുങ്ങിയ പെരുമ്പാമ്പിന് പണി കിട്ടി, ഒടുവില്‍ വയറിലൊതുങ്ങാതെ ഛര്‍ദ്ദിച്ചു; വീഡിയോ കാണാം
Advertising

മഹാരാഷ്ട്രയിലെ സ്വാന്താവാടി ഗ്രാമത്തിലാണ് സംഭവം

ഇതാണ് പറയുന്നത് കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന്. ആക്രാന്തം കൊണ്ട് ഒരു മാനിനെ മുഴുവനായി അകത്താക്കിയ പെരുമ്പാമ്പിനും ഇതേ അവസ്ഥയാണ് സംഭവിച്ചത്. കഷ്ടപ്പെട്ട് വിഴുങ്ങിയ മാനെ ഒടുവില്‍ വയറിലൊതുങ്ങാതെ ച്ഛര്‍ദ്ദിക്കേണ്ടി വന്നു ഈ പാവം ക്രൂരന്. പെരുമ്പാമ്പ് ഇര പിടിക്കുന്നതിന്റെയും ഛര്‍ദ്ദിക്കുന്നതിന്റെയും വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു.

മഹാരാഷ്ട്രയിലെ സ്വാന്താവാടി ഗ്രാമത്തിലാണ് സംഭവം. മാനിനെ വിഴുങ്ങിയെങ്കിലും അതിന്റെ കാലുകള്‍ മാത്രം പെരുമ്പാമ്പിന് സാധിച്ചില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ മാനിനെ പുറത്തേക്ക് വിടുകയായിരുന്നു. അവസാനം പരിശ്രമം അവസാനിപ്പിച്ച് പാമ്പ് അടുത്തുള്ള പുഴയിലേക്ക് ഇരതേടി പോവുകയും ചെയ്തു. ഇതെല്ലാ കണ്ട് അന്തം വിട്ടിരിക്കുകയാണ് ഗ്രാമവാസികള്‍.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News