ബംഗളൂരുവില്‍ കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവയ്ക്ക് ദാരുണാന്ത്യം

Update: 2018-05-24 23:20 GMT
Editor : Jaisy
ബംഗളൂരുവില്‍ കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവയ്ക്ക് ദാരുണാന്ത്യം

ഒമ്പതു വയസ്സുള്ള ശ്രേയാസ് എന്ന വെള്ളക്കടുവയാണ് മറ്റ് കടുവകളുടെ ആക്രമണത്തില്‍ ചത്തത്

കടുവകളുടെ ആക്രമണത്തില്‍ വെള്ളക്കടുവ ദാരുണമായി കൊല്ലപ്പെട്ടു. ബംഗളൂരുവിലെ ബന്നാര്‍ഘട്ട ദേശീയോദ്യാനത്തില്‍ ഞായറാഴ്ചയാണ് സംഭവം. ഒമ്പതു വയസ്സുള്ള ശ്രേയാസ് എന്ന വെള്ളക്കടുവയാണ് മറ്റ് കടുവകളുടെ ആക്രമണത്തില്‍ ചത്തത്.

ബംഗാള്‍ കടുവകളുടെ ആവാസസ്ഥലത്തേക്ക് വെള്ളക്കടുവ അപ്രതീക്ഷിതമായി പ്രവേശിച്ചതോടെയാണ് ആക്രമണത്തിന് കാരണമായത്. രണ്ടു കടുവകള്‍ ചേര്‍ന്നാണ് വെള്ളക്കടുവയെ ആക്രമിച്ചത്. ജീവനക്കാര്‍ ബഹളമുണ്ടാക്കിയതോടെ ആക്രമിച്ച രണ്ടു കടുവകളും പിന്മാറി. അവശനിലയിലായിരുന്ന വെള്ളക്കടുവയ്ക്ക് ചികിത്സ നല്‍കിയെങ്കിലും ബുധനാഴ്ച വൈകുന്നേരത്തോടെ ജീവന്‍ നഷ്ടമാകുകയായിരുന്നു. ദേശീയോദ്യാനത്തിലെ ജീവനക്കാരുടെ പിഴവാണ് വെള്ളക്കടുവയുടെ മരണത്തിന് കാരണം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News