ചെന്നൈയില്‍ ഓടിക്കൊണ്ടിരുന്ന കാറും ബസും ഗര്‍ത്തത്തില്‍ അകപ്പെട്ടു

Update: 2018-05-26 19:44 GMT
ചെന്നൈയില്‍ ഓടിക്കൊണ്ടിരുന്ന കാറും ബസും ഗര്‍ത്തത്തില്‍ അകപ്പെട്ടു
Advertising

ഒരേ ദിശയില്‍ ഓടിക്കൊണ്ടിരിയ്ക്കുകയായിരുന്നു കാറും തമിഴ്‍നാട് സര്‍ക്കാറിന്റെ ബസുമാണ് ഗര്‍ത്തത്തില്‍ അകപ്പെട്ടത്

തമിഴ്‍നാട് ചെന്നൈയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസും കാറും അകപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ചെന്നൈ അണ്ണാനഗറിലാണ് സംഭവം. മെട്രോ റെയിലിനായി നിര്‍മിച്ച ഭൂഗര്‍ഭ പാതയക്കു സമീപത്തായിരുന്നു അപകടം.

ഒരേ ദിശയില്‍ ഓടിക്കൊണ്ടിരിയ്ക്കുകയായിരുന്നു കാറും തമിഴ്‍നാട് സര്‍ക്കാറിന്റെ ബസുമാണ് ഗര്‍ത്തത്തില്‍ അകപ്പെട്ടത്. ബസ് കുഴിയിലേയ്ക്ക് വീഴുന്നുവെന്നു മനസിലാക്കിയ ഡ്രൈവര്‍ വേഗത്തില്‍ യാത്രക്കാരോട് ഇറങ്ങാന്‍ പറഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. പതുക്കെ നീങ്ങിക്കൊണ്ടിരുന്ന ബസ് ഗര്‍ത്തത്തിലേക്ക് താഴ്‍ന്നു പോവുകയായിരുന്നുവെന്ന് ദൃക്‍സാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ചയായതിനാല്‍ റോഡില്‍ തിരക്കില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

ചെന്നൈ മെട്രോ റെയില്‍ നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച ഭൂഗര്‍ഭ പാതയ്ക്കു സമീപത്തായാണ് അപകടമുണ്ടായത്. മുകളിലെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കാത്ത തരത്തിലാണ് ഭൂഗര്‍ഭ പാത ഉണ്ടാക്കിയതെന്നും ഇത്തരം അപകടങ്ങള്‍ അസാധാരണമാണെന്നും ചെന്നൈ മെട്രോ പബ്ളിക് റിലേഷന്‍ ഓഫിസര്‍ ശ്രുതി രവീന്ദ്രന്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മൂന്നിടങ്ങളിലെ ഭൂഗര്‍ഭ പാത നിര്‍മാണം നിര്‍ത്തിയതായും അവര്‍ അറിയിച്ചു.

Tags:    

Similar News