പെണ്‍കുട്ടികള്‍ മൊബൈലില്‍ സംസാരിച്ചാല്‍ 21000 രൂപ പിഴ, ഗോഹത്യക്ക് 2 ലക്ഷം, മദ്യം വിറ്റാല്‍ 1.11 ലക്ഷം

Update: 2018-05-28 13:21 GMT
Editor : Subin
പെണ്‍കുട്ടികള്‍ മൊബൈലില്‍ സംസാരിച്ചാല്‍ 21000 രൂപ പിഴ, ഗോഹത്യക്ക് 2 ലക്ഷം, മദ്യം വിറ്റാല്‍ 1.11 ലക്ഷം

പിഴയടക്കാന്‍ പണമില്ലെങ്കില്‍ കുറ്റക്കാരുടെ സ്വത്തുക്കള്‍ വിറ്റ് പണം ഈടാക്കാമെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നു.

വിചിത്രമായ രീതിയില്‍ പിഴ ചുമത്തിയാണ് ഉത്തര്‍പ്രദേശിലെ മധുര ജില്ലയുടെ ഭാഗമായ മഡോര ഗ്രാമം കുപ്രസിദ്ധമാകുന്നത്. തങ്ങള്‍ക്ക് അനുചിതമെന്ന് തോന്നുന്ന പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ കനത്ത പിഴ ചുമത്താനാണ് ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം. പിഴയടക്കാന്‍ പണമില്ലെങ്കില്‍ കുറ്റക്കാരുടെ സ്വത്തുക്കള്‍ വിറ്റ് പണം ഈടാക്കാമെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നു.

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 21000 രൂപയാണ് പിഴ ഈടാക്കുക. ഗോഹത്യയോ മോഷണമോ നടത്തിയാല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയടക്കേണ്ടി വരും. മദ്യം വില്‍പന നടത്തുന്നവര്‍ക്ക് 1,11,000 രൂപയാണ് നല്‍കേണ്ടി വല്‍കുക. ഇത്തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്യുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 51000 രൂപയായിരിക്കും ഗോഹത്യ നടത്തുന്നവരെ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം.

Advertising
Advertising

ഗ്രാമമുഖ്യനായ മുഹമ്മദ് ഗാഫറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോഹത്യാ വിരുദ്ധ കാമ്പയിനിന് തങ്ങളുടെപൂര്‍ണ്ണ പിന്തുണയുണ്ടെന്നും മുഹമ്മദ് ഗാഫര്‍ പറഞ്ഞു. ഞങ്ങളും പശുവിനെ ബഹുമാനിക്കുന്നു. അതുകൊണ്ടു തന്നെ ഗോഹത്യ അനുവദിക്കാനാവില്ലെന്നും ഗാഫര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഗോഹത്യ നടത്തുന്നവരെ പിന്നീട് പൊലീസിന് കൈമാറുകയും ഇവര്‍ക്കെതിരെ സാമൂഹ്യ ബഹിഷ്‌ക്കരണം നടത്തുകയും ചെയ്യും.

റോഡില്ലെന്ന കാരണം പറഞ്ഞ് 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചതോടെയാണ് 2000 വോട്ടര്‍മാരുള്ള മഡോര ഗ്രാമം ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ 15 വര്‍ഷമായി തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ പ്രതികരിക്കാതിരുന്ന രാഷ്ട്രീയ നേതൃത്വത്തിനുള്ള മറുപടിയാണ് ഈ ബഹിഷ്‌ക്കരണമെന്ന് പറഞ്ഞിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News