ഡല്‍ഹി ജുമാമസ്ജിദിലെ സ്നേഹത്തിന്റെ നോമ്പുതുറ

Update: 2018-05-28 02:19 GMT
Editor : Jaisy
ഡല്‍ഹി ജുമാമസ്ജിദിലെ സ്നേഹത്തിന്റെ നോമ്പുതുറ

ഇവര്‍ക്കായി വിഭങ്ങളൊരുക്കി പള്ളിക്കു ചുറ്റും കച്ചവടക്കാരും സജീവമാണ്

Full View

സാധാരണ മുസ്ലിം പള്ളികളിലെ നോമ്പ് തുറയില്‍ നിന്ന് വ്യത്യസ്തമാണ് ഡല്‍ഹി ജുമ മസ്ജിലെ നോമ്പുതുറ. മസ്ജിദ് നടത്തിപ്പുകാര്‍ നോമ്പ് തുറ സംഘടിപ്പിക്കുന്നില്ലെങ്കിലും കുടുംബസമേതം നോമ്പ് തുറക്കാന്‍ നൂറ് കണക്കിന് ആളുകള്‍ ദിനവും പള്ളിയിലേക്ക് എത്തും. ഇവര്‍ക്കായി വിഭങ്ങളൊരുക്കി പള്ളിക്കു ചുറ്റും കച്ചവടക്കാരും സജീവമാണ്.

അഞ്ച് മണി കഴിയുമ്പോള്‍ തന്നെ സ്ത്രീകളും കുട്ടികളുമടക്കം കുടുംബസമേതം വിശ്വാസികള്‍ ജുമാമസ്ജിലേക്ക് എത്തും. നോമ്പ് തുറക്കാനുള്ള പഴങ്ങളും പാനീയങ്ങളും കൈയ്യിലെ കവറില്‍ കരുതിയിട്ടുണ്ടാവും മുസല്ലയോ പായയോ വിരിച്ച് വട്ടം കൂടിയിരിക്കും. പിന്നെ പ്രാര്‍ഥന നിര്‍ഭരമായ കാത്തിരിപ്പ്. ഡല്‍ഹിയിലെത്തുന്ന മലയാളികളും ജുമാമസ്ജിലെ നോമ്പുതുറയുടെ ഭാഗമാകാതെ മടങ്ങാറില്ല. പരമ്പരാഗതരീതിയില്‍ വെടിമുഴങ്ങുന്നതോടെയാണ് നോമ്പിന് വിരാമമിടുക. പിന്നെ നമസ്കാരം കഴിഞ്ഞ് കൂട്ടത്തോടെ വീട്ടിലേക്ക് മടങ്ങും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News