രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് യശ്വന്ത് സിന്‍ഹ

Update: 2018-05-28 18:13 GMT
Editor : admin
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് യശ്വന്ത് സിന്‍ഹ

നോട്ട് പിന്‍വലിക്കല്‍ സമ്പദ് വ്യവസ്ഥക്കുണ്ടാക്കുന്ന ആഘാതം സര്‍ക്കാര്‍ ആലോചിച്ചില്ല. 40 മാസം ഭരിച്ചിട്ടും നരേന്ദ്ര മോദിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ബി ജെ പി നേതാവ്

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് മുന്‍ ധനമന്ത്രിയും ബി ജെ പി നേതാവുമായ യശ്വന്ത് സിന്‍ഹ. വളര്‍ച്ച മുരടിച്ച ഘട്ടത്തില്‍ നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയത് തെറ്റായിപ്പോയെന്നും സിന്‍ഹ വിമര്‍ശിച്ചു. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നുവെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കുന്ന സാഹചര്യത്തിലാണ് പരസ്യമായി പ്രതികരിക്കുന്നതെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. യു പി എ സര്‍ക്കാറിന്‍റെ അവസാനകാലത്ത് തന്നെ വളര്‍ച്ച മുരടിച്ച് തുടങ്ങിയിരുന്നു. അത് മറികടക്കാന്‍ പാകത്തിലുള്ള നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നുണ്ടായില്ല.

Advertising
Advertising

40 മാസം അധികാരത്തില്‍ ഇരുന്നിട്ട് മുന്‍ സര്‍ക്കാറിനെ കുറ്റം പറയുന്നതില്‍ കാര്യമില്ല. എല്ലാ കാര്യങ്ങളും ശരിയാക്കാനുള്ള അവസരം ഈ സര്‍ക്കാറിനുണ്ടായിരുന്നു.നോട്ട് പിന്‍വലിക്കാന്‍ തീരുമാനിക്കും മുമ്പ് ഗൌരവമായ ആലോചന വേണ്ടിയിരുന്നു. അത് സന്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും, തൊഴിലവസരത്തെ എങ്ങനെ ബാധിക്കും എന്നൊക്കെ. വളര്‍ച്ച മുരടിച്ച ഘട്ടത്തില്‍ നോട്ട് പിന്‍വലിച്ചത് ശരിയായില്ലകിട്ടാക്കടം പരമാവധി തിരിച്ചെടുത്ത് ബാങ്കുകളുടെ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.

ചരക്ക് സേവന നികുതി തിടുക്കത്തില്‍ നടപ്പാക്കിയതും സന്പദ് വ്യവസ്ഥയെ ബാധിച്ചുവെന്ന് സിന്‍ഹ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അടുത്ത് നിന്ന് കണ്ടത് കൊണ്ടായിരിക്കാം, ലോക സാന്പദ് വ്യവസ്ഥയെ ഇന്ത്യയാണ് നയിക്കുന്നതെന്ന കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗും പിയൂഷ് ഗോയലും പറഞ്ഞതെന്ന് അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News