അസഹിഷ്ണുതയെ തുറന്നെതിര്‍ത്ത കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠം

Update: 2018-05-28 03:19 GMT
Editor : Sithara
അസഹിഷ്ണുതയെ തുറന്നെതിര്‍ത്ത കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠം

2010ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കാനിരിക്കെ ഭരണകൂടത്തില്‍ നിന്നും എഴുത്തുകാര്‍ വിട്ടു നില്ക്കണം എന്ന അഭിപ്രായ പ്രകടനത്തോടെ പുരസ്കാരം നിരസിച്ചും കൃഷ്ണ സോബ്തി വ്യത്യസ്തയായി.

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. ഹിന്ദി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. 11 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

1925 ഫെബ്രുവരി 18ന് വിഭജന പൂര്‍വ പാകിസ്താനിലെ ഗുജറാത്തില്‍ ജനിച്ച കൃഷ്ണ സോബ്തി ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത വ്യക്തിത്വമാണ്. സാഹിത്യ രചനകള്‍ക്കൊപ്പം തന്നെ രാഷ്ട്രീയ - സാമൂഹിക രംഗത്തെ ധീരമായ നിലപാടുകളാണ് കൃഷ്ണ സോബ്തിയെ വ്യത്യസ്തയാക്കുന്നത്. സ്ത്രീ സ്വത്വം, ലൈംഗികത തുടങ്ങിയവയുടെ ആഴത്തിലുള്ള വിശകലനങ്ങളാണ് കൃഷ്ണ സോബ്തിയുടെ എഴുത്തുകള്‍. എന്നാല്‍ ഒരു കാലത്തും സ്ത്രീ എഴുത്തുകാരി എന്ന് മുദ്രകുത്തപ്പെടാന്‍ കൃഷ്ണ സോബ്തി ഇഷ്ടപ്പെടുന്നില്ല.

Advertising
Advertising

1980ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും 1996ല്‍ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടിയ കൃഷ്ണ സോബ്തി 2015ല്‍ അസഹിഷ്ണുത വിവാദം കത്തിനിന്നപ്പോള്‍ രണ്ട് അംഗീകാരങ്ങളും തിരിച്ച് നല്‍കിയാണ് പ്രതിഷേധിച്ചത്. 2010ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കാനിരിക്കെ ഭരണകൂടത്തില്‍ നിന്നും എഴുത്തുകാര്‍ വിട്ടു നില്ക്കണം എന്ന അഭിപ്രായ പ്രകടനത്തോടെ പുരസ്കാരം നിരസിച്ചും കൃഷ്ണ സോബ്തി വ്യത്യസ്തയായി.

ചെറുകഥകളിലൂടെയാണ് കൃഷ്ണ സോബ്തി എഴുത്തുകാരി എന്ന നിലയില്‍ ചുവടുറപ്പിച്ചത്. കൃഷ്ണ സോബ്തിയുടെ ടിബറ്റന്‍ ബുദ്ധിസ്റ്റ് പുരോഹിതനെ കുറിച്ചുള്ള ലാമ എന്ന കഥയും ഇന്ത്യയുടെ വിഭജനം പ്രമേയമാക്കിയ സിക്ക ബദല്‍ ഗയ എന്ന കഥയും പ്രസിദ്ധമാണ്. പൊതുവെ പ്രാദേശിക പ്രയോഗങ്ങളാല്‍ സമ്പന്നമായ എഴുത്ത് രീതിയാണ് കൃഷ്ണ സോബ്തി തുടരുന്നത്. പലപ്പോഴും കൃഷ്ണയുടെ കൃതികള്‍ പരിഭാഷപ്പെടാതെ പോയതും ഇക്കാരണം കൊണ്ട് തന്നെയാണ്. സിന്ദഗി നാമ, ഫ്രണ്ട്സ് മാജാനാനി, ജെയ്തി മെഹര്‍ബാര്‍, എ ഗേള്‍ ടൈം സര്‍ഗം തുടങ്ങിയവയാണ് മറ്റ് പ്രസിദ്ധമായ രചനകള്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News