രാജസ്ഥാനിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം

Update: 2018-05-28 21:09 GMT
Editor : admin
രാജസ്ഥാനിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം

ആറ് ജില്ലാ പരിഷത്തുകളില്‍ നാലെണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. തെരഞ്ഞെടുപ്പ് നടന്ന 20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 12 എണ്ണത്തിലും കോണ്‍ഗ്രസിനാണ് വിജയം. ആറ് മുനിസിപ്പല്‍ സീറ്റുകളില്‍ നാലെണ്ണവും കോണ്‍ഗ്രസ് നേടി.

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച ജയം. തെരഞ്ഞെടുപ്പ് നടന്ന ആറ് ജില്ലാ പരിഷത്തുകളില്‍ നാലെണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. തെരഞ്ഞെടുപ്പ് നടന്ന 20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 12 എണ്ണത്തിലും കോണ്‍ഗ്രസിനാണ് വിജയം. ആറ് മുനിസിപ്പല്‍ സീറ്റുകളില്‍ നാലെണ്ണവും കോണ്‍ഗ്രസ് നേടി.

Advertising
Advertising

രണ്ട് പാര്‍ലമെന്‍റ് സീറ്റുകളിലേക്കും ഒരു അസംബ്ലി സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ അനായാസ ജയം സ്വന്തമാക്കി അധികം വൈകാതെയാണ് ത്രിതല പഞ്ചായത്തുകളിലും കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചിട്ടുള്ളത്.

ഭരണകക്ഷിയായ ബിജെപിക്ക് ഒരു ജില്ല പരിഷത്ത് സീറ്റിലും എട്ട് പഞ്ചായത്ത് സമിതി സീറ്റുകളിലും രണ്ട് മുനിസിപ്പല്‍ സീറ്റുകളിലും മാത്രമാണ് വിജയിക്കാനായത്. സംസ്ഥാനത്ത് നിലവിലുള്ള ശക്തമായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടമായിട്ടുള്ളതെന്നും ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News