ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്തു

Update: 2018-05-29 00:52 GMT
Editor : Jaisy
ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്തു
Advertising

ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു

ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയായ യുവതിയെ ബലാത്സംഗത്തിനിരയാക്കി. ഗുഡ്ഗാവിലെ സെക്റ്റര്‍ 56ല്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമൊപ്പം കുടുംബത്തിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു യുവതി. ഭര്‍ത്താവിന് ഒരു ഫോണ്‍ വന്നതിനെത്തുടര്‍ന്ന് സെക്ടര്‍ 56ലെ ബിസിനിസ് പാര്‍ക്ക് ടവറിന് സമീപം കാര്‍ നിര്‍ത്തി. ഈ സമയം കാറിലെത്തിയ മൂന്ന് പേര്‍ യുവതിയെ വാഹനത്തില്‍ നിന്നും വലിച്ചിഴക്കുകയും ഭര്‍ത്താവിനെയും സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി നാലാമത്തെ ആള്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കുയും ചെയ്തതായി എസിപി മനീഷ് സെഗാള്‍ പറഞ്ഞു. സംഭവം പൊലീസിനെ അറിയിച്ചാല്‍ അനന്തര ഫലം രൂക്ഷമായിരിക്കുമെന്ന് പറഞ്ഞ് യുവതിയുടെ ഭര്‍ത്താവിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമികളുടെ കാറിന്റെ നമ്പര്‍ ശ്രദ്ധയില്‍പെട്ട ഭര്‍ത്താവ് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സോഹ്നയിലെ ജോഹല്‍ക ഗ്രാമത്തില്‍ വച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News