ഓഖി ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടന്നിട്ടില്ലെന്ന് പരാതി

Update: 2018-05-30 09:43 GMT
Editor : Jaisy
ഓഖി ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടന്നിട്ടില്ലെന്ന് പരാതി
Advertising

കന്യാകുമാരി ജില്ലയെ സർക്കാർ പൂർണമായും അവഗണിക്കുകയാണെന്നാണ് ജനങ്ങൾ പറയുന്നത്

തമിഴ്നാട്ടിൽ ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടന്നിട്ടില്ലെന്ന് വ്യാപക പരാതി. കന്യാകുമാരി ജില്ലയെ സർക്കാർ പൂർണമായും അവഗണിക്കുകയാണെന്നാണ് ജനങ്ങൾ പറയുന്നത്. കാണാതായവരുടെ യോ മരിച്ചവരുടേയോ കൃത്യമായ കണക്കുകളും ഇല്ല.

കന്യാകുമാരി ജില്ലയിലെ കുളച്ചൽ, ഇ നയം , മിടാലം, തൂത്തൂർ, കൊല്ലം കോട്, പൊഴിയൂർ എന്നീ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളെയാണ് ഓഖി കവർന്നെടുത്തത്. 1000 ന് മുകളിൽ ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ക്രിസ്ത്യൻ സഭകളുടെ കണക്ക് മാത്രമാണിത്. സർക്കാരിന് കൃത്യമായ കണക്കുകളൊന്നും ഇല്ല.

കോസ്റ്റ് ഗാർഡും നേവിയും വേണ്ട രീതിയിൽ തിരച്ചിൽ നടത്തിയിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപം.സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിക്കാനും പ്രതിഷേധങ്ങൾ നടത്താനും ധൈര്യമില്ലാത്ത ജനത ഓഖിക്ക് ശേഷം ഉച്ചത്തിൽ ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News