മദ്യം നിര്‍മിക്കുന്നതിനും സൂക്ഷിക്കുന്നതിനും കര്‍ശന നിയന്ത്രണം; പുതിയ മാനദണ്ഡങ്ങളുമായി ഭക്ഷ്യസുരക്ഷ അതോറിറ്റി

Update: 2018-05-31 23:53 GMT
Editor : Jaisy
Advertising

വൈനും മദ്യവും ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലക്ഷ്യം

Full View

മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റി. മദ്യം നിര്‍മിക്കുന്നതിനും സൂക്ഷിക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിന്റെ കരട് ഭക്ഷ്യ സുരക്ഷ അതോറിറ്റി പുറത്തിറക്കി.

വൈനും മദ്യവും ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലക്ഷ്യം. ഇവയുടെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും പാലിക്കേണ്ട നിയന്ത്രണങ്ങള്‍ കരട് വിഞ്ജാപനത്തിലുണ്ട്. ‍. ആരോഗ്യത്തിന് ഹാനീകരമാകുന്ന വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് പ്രധാന നിര്‍ദേശം. രാസവസ്തുക്കളും കളറുകളും ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണമാണ് ഭക്ഷ്യ സുരക്ഷ അതോറിറ്റി ഏര്‍പ്പെടുത്തുന്നത്. നിലവില്‍ അമോണിയം ക്ലോറൈഡ് അടക്കമുള്ള രാസവസ്തുക്കള്‍ മദ്യ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ നിര്‍മിക്കുന്ന മദ്യം നിരോധിക്കണമെന്ന് കരടില്‍ പറയുന്നു. നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവരങ്ങള്‍, ഉപയോഗിക്കാവുന്ന ആല്‍ക്കഹോളിന്റെ അളവ് തുടങ്ങിയവ മദ്യ കുപ്പികളില്‍ രേഖപ്പെടുത്തണം. മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാവുന്നതോടെ സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിന് മദ്യത്തിന്റെ നിര്‍മാണഘട്ടം മുതല്‍ ഗുണനിലവാരപരിശോധനകള്‍ നടത്താന്‍ സാധിക്കും. കാലാവധി കഴിഞ്ഞ മദ്യം പിടിച്ചെടുക്കാന്‍ നിര്‍മാണകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനുമുള്ള അധികാരവുമുണ്ടാകും. മദ്യ കമ്പനികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് കരട് വിജ്ഞാപനം ഭക്ഷ്യസുരക്ഷ അതോറിറ്റി പുറത്തിറക്കിയിരിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News