മോദിക്കും കൊഹ്‍ലിക്കും സുക്കര്‍ബര്‍ഗിനും നേരെ വരെ കശ്‍മീരിലെ പെല്ലറ്റ് ഗണ്‍ ആക്രമണം !

Update: 2018-06-01 12:22 GMT
Editor : Alwyn K Jose
മോദിക്കും കൊഹ്‍ലിക്കും സുക്കര്‍ബര്‍ഗിനും നേരെ വരെ കശ്‍മീരിലെ പെല്ലറ്റ് ഗണ്‍ ആക്രമണം !

ജമ്മു കശ്‍മീരിലെ പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്ത്യന്‍ സേന നടത്തിയ മാരകമായ പെല്ലറ്റ് ഗണ്‍ ആക്രമണവും അതില്‍ കാഴ്ച നഷ്ടപ്പെട്ടവരുടെ ദുരിതവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു

ജമ്മു കശ്‍മീരിലെ പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്ത്യന്‍ സേന നടത്തിയ മാരകമായ പെല്ലറ്റ് ഗണ്‍ ആക്രമണവും അതില്‍ കാഴ്ച നഷ്ടപ്പെട്ടവരുടെ ദുരിതവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് പെല്ലറ്റ് ഗണ്‍ ആക്രമണം ഇനി ജനങ്ങള്‍ക്ക് നേരെ വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിര്‍ദേശം നല്‍കുകയും ചെയ്തു.

എന്നാലിപ്പോള്‍ കശ്‍മീരിലെ പെല്ലറ്റ് ഗണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കായിക, വിനോദ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ മുഖം പെല്ലറ്റ് ആക്രമണത്തിന്റെ ഇരകളായി ചിത്രീകരിക്കുകയാണ് സോഷ്യല്‍മീഡിയയിലെ ഒരു സംഘം. നെവര്‍ ഫൊര്‍ഗറ്റ് പാകിസ്താന്‍ എന്ന വെബ്‍സൈറ്റ് വഴി സോഷ്യല്‍മീഡിയയിലൂടെയാണ്, ഈ താരങ്ങള്‍ കശ്‍മീരിലുണ്ടായിരുന്നെങ്കില്‍ എന്ന രീതിയില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. പ്രമുഖരുടെ മുഖത്ത് പെല്ലറ്റ് ഗണ്‍ ആക്രമണത്തിന്റെ മുറിവും ശേഷിപ്പുകളും ചിത്രീകരിക്കുന്ന രീതിയിലാണ് ഫോട്ടോകള്‍. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, വിരാട് കൊഹ്‍ലി, ഋതിക് റോഷന്‍, കജോള്‍, സെയ്ഫ് അലി ഖാന്‍, ആലിയ ഭട്ട്, ഐശ്വര്യ റായ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ളവരുടെ ചിത്രങ്ങളാണ് ഫോട്ടോഷോപ്പ് ചെയ്ത് പെല്ലറ്റ് ഗണ്‍ ആക്രമണത്തിന്റെ ഇരകളായി ചിത്രീകരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം പലരുടേതായുള്ള കത്തുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertising
Advertising

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News