വഖഫ് സ്വത്ത് തിരിമറി; അസംഖാനെതിരെ സിബിഐ അന്വേഷണത്തിന് സാധ്യത

Update: 2018-06-01 09:35 GMT
Editor : Muhsina
വഖഫ് സ്വത്ത് തിരിമറി; അസംഖാനെതിരെ സിബിഐ അന്വേഷണത്തിന് സാധ്യത
Advertising

വഖഫ് സ്വത്തുക്കളില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ സമാജുവാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അസംഖാനെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ. അസംഖാനെതിരെ ഉയര്‍ന്ന പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തിയ കേന്ദ്ര വഖഫ് കൌണ്‍സിലിന്‍റെ

വഖഫ് സ്വത്തുക്കളില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ സമാജുവാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അസംഖാനെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ. അസംഖാനെതിരെ ഉയര്‍ന്ന പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തിയ കേന്ദ്ര വഖഫ് കൌണ്‍സിലിന്‍റെ വസ്തുതാന്വേഷണ കമ്മറ്റിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ശിപാര്‍ശ നല്‍യിരിക്കുന്നത്.

Full View

കഴിഞ്ഞ യുപി സര്‍ക്കാരില്‍ വഖഫിന്‍റെ ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നു സാമാജുവാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസംഖാന്‍. ഈ കാലയളവില്‍ വഖഫ് സ്വത്തുക്കള്‍ തുച്ഛമായ വിലക്ക് മറിച്ച് വില്‍ക്കുകയും, വഖഫ് കെട്ടിടങ്ങളും, ഭൂമിയും വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വാടകക്ക് നല്‍കിയെന്നുമാണ് പരാതി.

ഇക്കാര്യം അന്വേഷിക്കാന്‍ കേന്ദ്ര വഖഫ് കൌണ്‍സില്‍ സയ്യിദ് ഇജാസ് അബ്ബാസ് നഖവിയുടെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ കമ്മറ്റിയെ നിശ്ചിയിച്ചിരുന്നു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും, വിശദമായ അന്വേഷണത്തിന് സിബിഐക്ക് കേസ് കൈമാറണമെന്നും കമ്മറ്റി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കി. വഖഫ് സ്വത്തുക്കള്‍ കുറഞ്ഞ വിലക്ക് അസംഖാന്‍ ഇഷ്ടക്കാര്‍ക്ക് മറിച്ച് വിറ്റു.

ഇതുവഴി കിട്ടിയ പണം സ്വന്തം പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റി. വിപണിവിലയനുസരിച്ച് അയ്യായിരം രൂപവരെ മാസം ലഭിക്കേണ്ട വഖഫ് കെട്ടിടം അഞ്ച് രൂപക്ക് വാടകക്ക് നല്‍കി. സുന്നി വഖഫ് ബോര്‍ഡിന് കീഴിലുള്ള 1.3ലക്ഷം കടകളും, ഷിയ വഖഫ് ബോര്‍ഡിന് കീഴിലുള്ള 23000 കടകളും ഇത്തരത്തില്‍ വാടകക്ക് നല്‍കിയത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് വസ്തുതാന്വേഷണ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്. വഖഫ് സ്വത്തുക്കളില്‍ അസംഖാന്‍ വ്യാപക ക്രമക്കേട് നടത്തിയതായും, ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വഖഫ് കൌണ്‍സില്‍ റിപ്പോര്‍ട്ട് കൂടി പുറത്ത് വരുന്നതോടെ അസംഖാനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തന്നെയാണ് സാധ്യത.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News