ബിജെപിക്ക് ഗുജറാത്തും മധ്യപ്രദേശും നഷ്ടമാകുമെന്ന് ആര്‍എസ്എസ് സര്‍വ്വേ

Update: 2018-06-01 17:48 GMT
Editor : admin
ബിജെപിക്ക് ഗുജറാത്തും മധ്യപ്രദേശും നഷ്ടമാകുമെന്ന് ആര്‍എസ്എസ് സര്‍വ്വേ

ഗുജറാത്തില്‍ എട്ട് മുതല്‍ പത്ത് ശതമാനം വരെ വോട്ട് ചോര്‍ച്ച ഉണ്ടാകുമെന്നാണ് സര്‍വ്വേ ഫലം കോണ്‍ഗ്രസ് മുന്നേറ്റത്തനാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക. ബിജെപിക്ക് 60 സീറ്റും കോണ്‍ഗ്രസിന് നൂറ് സീറ്റുമാണ് സര്‍വ്വേ പ്രവചിക്കുന്നത്

ബിജെപിക്ക് ഗുജറാത്തിലെയും മധ്യപ്രദേശിലെയും ഭരണം നഷ്ടമാകുമെന്ന് ആര്‍എസ്എസ് സര്‍വ്വേ. ഗുജറാത്തില്‍ എട്ട് മുതല്‍ പത്ത് ശതമാനം വരെ വോട്ട് ചോര്‍ച്ച ഉണ്ടാകുമെന്നാണ് സര്‍വ്വേ ഫലം കോണ്‍ഗ്രസ് മുന്നേറ്റത്തനാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക. ബിജെപിക്ക് 60 സീറ്റും കോണ്‍ഗ്രസിന് നൂറ് സീറ്റുമാണ് സര്‍വ്വേ പ്രവചിക്കുന്നതെന്ന് നാഷണല്‍ ഹെറാല്‍ഡ് റിപ്പോര്‍ട്ട് ചെയ്തു, പിന്നാക്ക സമുദായങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്ന അപ്രിയമാണ് വന്‍ തോതിലുള്ള ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പട്ടേല്‍ സമരവും, ഗോസംരക്ഷണത്തിന്‍റെ പേരില്‍ നടന്ന ആക്രമണങ്ങളുമെല്ലാം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ വ്യാപാരികളും ബിജെപിക്ക് എതിരായി തിരിഞ്ഞിട്ടുണ്ട്.

Advertising
Advertising

2018ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 120ലധികം സീറ്റുകള്‍ നേടാന്‍ സാധ്യതയുള്ളപ്പോള്‍ ബിജെപിക്ക് 57-60 സീറ്റുകള്‍ മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സര്‍വ്വേ ഫലം കൈമാറിയിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വത്തെ പോലും ആശങ്കയിലാഴ്ത്തുന്നതാണ് സര്‍വ്വേയിലെ കണ്ടെത്തലുകള്‍.

മധ്യപ്രദേശില്‍ 2012 തെരഞ്ഞെടുപ്പില്‍ നേടിയതിന്‍റെ പകുതി സീറ്റുകള്‍ പോലും ഇത്തവണ ബിജെപിക്ക് ലഭിക്കില്ലെന്നാണ് സര്‍വ്വേ ഫലം. അടുത്തിടെ നടത്തിയ മധ്യപ്രദേശ് പര്യടനത്തില്‍ സംസ്ഥാന നേതൃത്വത്തിന് അമിത് ഷാ നല്‍കിയ ടാര്‍ജറ്റ് 170 സീറ്റുകളായിരുന്നു. 200 ലധികം സീറ്റുകള്‍ നേടുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ അവകാശപ്പെടുകയും ചെയ്തു. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ ബിജെപിക്ക് 116 സീറ്റെങ്കിലും കരസ്ഥമാക്കേണ്ടി വരും. ഇത് അത്ര എളുപ്പമല്ലെന്നാണ് സര്‍വ്വേ നല്‍കുന്ന സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News