ഇഎസ്‌ഐ പരിധി വര്‍ധിപ്പിച്ചു

Update: 2018-06-03 21:41 GMT
Editor : Subin
ഇഎസ്‌ഐ പരിധി വര്‍ധിപ്പിച്ചു

15,000 രൂപ മാസ വേതനമായിരുന്ന പരിധി, 21,000 രൂപയയാണ് വര്‍ദ്ധിപ്പിച്ചത്...

സംഘടിത മേഖലയിലെ തൊഴിലാളികളുടെ ഇഎസ്‌ഐ പരിധി വര്‍ധിപ്പിച്ചു. 15,000 രൂപ മാസ വേതനമായിരുന്ന പരിധി, 21,000 രൂപയയാണ് വര്‍ദ്ധിപ്പിച്ചത്. എംപ്ലോയേര്‍സ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇതോടെ 50 ലക്ഷം തൊഴിലാളികള്‍ പുതുതായി ഇഎസ്‌ഐ പരിധിയില്‍ വരും. തീരുമാനം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സംഘടതി മേഖലയിലെ തൊഴിലാളിക്ക് ഇഎസ്‌ഐ നിര്‍ബന്ധമാകാനുള്ള ശമ്പള പരിധി പതിനയ്യായിരം രൂപയായിരുന്നു. വിലക്കയറ്റം, ആരോഗ്യ രംഗത്തെ അധികച്ചെലവ് തുടങ്ങിയവ കണക്കിലെടുത്ത്, കടുതല്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ പരിധി വര്‍ദ്ധിപ്പിക്കാന്‍ സ്‌റ്റേറ്റ് ഇന്‍ഷൂറന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 21000 രൂപ വരെ മാസവേതനം ലഭിക്കുന്ന തൊഴിലാളികള്‍ ഇഎസ്‌ഐ പരിധിയില്‍ കൊണ്ട് വരാന്‍ തീരുമാനിച്ചത്.

Advertising
Advertising

മൂന്ന് കോടിയിലധികം തൊഴിലാളികളാണ് ഇന്‍ഷൂറന്‍സ് പരിരിക്ഷയില്‍ നിലവിലുള്ളത്. പുതിയ പരിധി വന്നതോടെ പുതുതായി 50 ലക്ഷം തൊഴിലാളികള്‍ കൂടി ഇഎസ്‌ഐയില്‍ വരും. വേതന വര്‍ദ്ധനവിലൂടെ 21000 രൂപക്ക് മുകളില്‍ മാസ ശമ്പളം ലഭിക്കുന്ന തൊഴിലാളികളെ ഇഎസ്‌ഐയില്‍ തുടരാന്‍ അനുവദിക്കുമെന്നും തൊഴില്‍ മന്ത്രി ബന്ധാരു ദത്താത്രയ അറിയിച്ചു. പുതിയ പരിധി ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 1952 ല്‍ നിലവില്‍ വന്ന ശേഷം ഇത് ഒമ്പതാം തവണയാണ് ഇഎസ്‌ഐ പരിധി വര്‍ദ്ധിപ്പിക്കുന്നത്. ഇഎസ്‌ഐക്ക് പിന്നാലെ തൊഴിലാളികളുടെ പിഎഫ് പരിധിയും വര്‍ദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News