അത് മുസ്‍ലിംങ്ങള്‍ക്ക് എതിരായ കലാപമല്ല; വെറും ഗുജറാത്ത് കലാപം

Update: 2018-06-03 01:27 GMT
അത് മുസ്‍ലിംങ്ങള്‍ക്ക് എതിരായ കലാപമല്ല; വെറും ഗുജറാത്ത് കലാപം
Advertising

2002 ല്‍ ഗുജറാത്തില്‍ നടന്നത് മുസ്‍ലിംങ്ങള്‍ക്ക് എതിരായ കലാപമല്ല, വെറും കലാപം മാത്രമെന്ന തിരുത്തുമായി എന്‍സിഇആര്‍ടി-സിബിഎസ്ഇ പാഠപുസ്തകം.

2002 ല്‍ ഗുജറാത്തില്‍ നടന്നത് മുസ്‍ലിംങ്ങള്‍ക്ക് എതിരായ കലാപമല്ല, വെറും കലാപം മാത്രമെന്ന തിരുത്തുമായി എന്‍സിഇആര്‍ടി-സിബിഎസ്ഇ പാഠപുസ്തകം. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയ ലഹളയെ വെറും കലാപമാക്കി ചരിത്രത്തില്‍ അടയാളപ്പെടുത്താനുള്ള സിബിഎസ്ഇ-എന്‍സിഇആര്‍ടി കോഴ്‌സ് റിവ്യൂ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വന്‍ വിമര്‍ശമുയര്‍ന്നു കഴിഞ്ഞു.

2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തെ മുസ്ലിങ്ങള്‍ക്കെതിരായ കലാപമായിട്ടാണ് യുപിഎ സര്‍ക്കാര്‍ ഭരണകാലത്ത് കുട്ടികള്‍ പഠിച്ചിരുന്നത്. 2007ല്‍ യുപിഎ പുറത്തിറങ്ങിയ പാഠപുസ്തകത്തിലാണ് ഇപ്പോള്‍ തിരുത്തുവരുത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമര്‍ശിക്കുന്ന സംസ്ഥാനത്തിലെ തന്നെ പന്ത്രണ്ടാം ക്ലാസ് ടെക്‌സ്റ്റ് ബുക്കിലാണ് ഗുജറാത്തില്‍ നടന്ന മുസ്ലീങ്ങള്‍ക്കെതിരായ വംശീയ ഉന്മൂലനത്തെ വെറും ഗുജറാത്ത് കലാപമായി ലഘൂകരിച്ചിരിക്കുന്നത്.

2002 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന ഗുജറാത്ത് വര്‍ഗീയ ലഹളയില്‍ 800 ഓളം മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഗോധ്രയില്‍ നടന്ന ട്രെയിന്‍ കത്തിക്കലില്‍ 57 ഹിന്ദു സന്യാസിമാരും മരണപ്പെട്ടതാണ് കലാപത്തിന് തുടക്കം കുറിച്ചത്.

Tags:    

Similar News