നാല് ദിവസം ബാങ്ക് അവധി
Update: 2018-06-04 15:48 GMT
അടുത്ത ചൊവ്വാഴ്ചയാണ് ഇനി ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക
നാളെ മുതല്‍ നാല് ദിവസത്തേക്ക് ബാങ്ക് പ്രവര്‍ത്തിക്കില്ല. അടുത്ത ചൊവ്വാഴ്ചയാണ് ഇനി ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. മഹാനവമി, വിജയ ദശമി, ഞായര്‍, ഗാന്ധി ജയന്തി എന്നീ അവധി ദിനങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണിത്. ഇന്ന് വൈകുന്നേരത്തോടെ എടിഎമ്മുകളില്‍ പണം നിറയ്ക്കും. തുടര്‍ച്ചയായി വരുന്ന അവധി ദിവസങ്ങള്‍ എടിഎം പണമിടപാടുകളെ ബാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.