ജമ്മു കശ്മീരില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു
Update: 2018-06-05 17:22 GMT
സംസ്ഥാന സര്‍ക്കാരാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
കശ്മീരില്‍ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സര്‍വ്വ കക്ഷി യോഗം വിളിച്ച് ചേര്‍ത്തു. മുഖ്യ പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫ്രന്‍സ് ബഹിഷ്കരിച്ച യോഗത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിമാരും, ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇതര പാര്‍ട്ടി നേതാക്കളും സ്വതന്ത്ര എംഎല്‍എമാരും പങ്കെടുത്തു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷ സൈന്യം വധിച്ചതിനെ തുടര്‍ന്നായ സംഘര്‍ഷത്തെക്കുറച്ചും, താഴ്വരയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.