ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞ ചെയ്തു

Update: 2018-06-05 12:45 GMT
Editor : Sithara
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞ ചെയ്തു

ആനന്ദിബെന്‍ പട്ടേലിന്‍റെ രാജിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി യോഗമാണ് വിജയ് രൂപാനിയെ മുഖ്യമന്ത്രിയായി തെരഞ്ഞടുത്തത്

ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗാന്ധി നഗറിലെ മഹാത്മ മന്ദിറില്‍ നടന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. ഇരുവര്‍ക്കും ഗവര്‍ണര്‍ ഒ.പി. കോഹ്ലി സത്യവാചകം ചൊല്ലികൊടുത്തു. ഇരുവര്‍ക്കുമൊക്കം 22 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അരുണ്‍ ജെയ്‍റ്റ്‍ലി, അമിത് ഷാ, എല്‍കെ അദ്വാനി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ആനന്ദിബെന്‍ പട്ടേലിന്‍റെ രാജിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് വിജയ് രൂപാനിയെ മുഖ്യമന്ത്രിയായി തെരഞ്ഞടുത്തത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News