ചൂട് പരിധി വിട്ടു, വെറും നിലത്ത് ഓംലറ്റുണ്ടാക്കുന്ന വീഡിയോ 

Update: 2018-06-05 18:38 GMT
Editor : admin
ചൂട് പരിധി വിട്ടു, വെറും നിലത്ത് ഓംലറ്റുണ്ടാക്കുന്ന വീഡിയോ 
Advertising

തെലങ്കാനയിലെ കരിംനഗറില്‍ നിന്നാണ് വെറും നിലത്ത് ഓംലറ്റുണ്ടാക്കുന്ന വീട്ടമ്മയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്...

രാജ്യത്ത് വേനല്‍ അതികഠിനമാണെന്ന് തെളിയിക്കുന്ന നിരവധി വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഏറ്റവും ഒടുവില്‍ വെറും നിലത്ത് ഓംലറ്റുണ്ടാക്കുന്ന വീട്ടമ്മയുടെ ദൃശ്യങ്ങളാണ് എത്തിയിരിക്കുന്നത്. വറചട്ടിയുടെ ചൂടാണ് ജനം അനുഭവിക്കുന്നത് എന്നതിന്റെ തെളിവായി ഈ വീഡിയോ മാറിയിരിക്കുകയാണ്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഈ വീഡിയോ തങ്ങളുടെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കല്ല് പാകിയ തറയില്‍ മുട്ട കലക്കി ഒഴിക്കുന്നതും അല്‍പ്പ സമയത്തിന് ശേഷം ഓംലറ്റ് മറിച്ചിടുന്നതുമാണ് വീഡിയോയിലുള്ളത്. തെലങ്കാനയിലെ കരിംനഗറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News