ബുള്ളറ്റിൽ മലയാളി പെണ്‍കുട്ടികളുടെ ഹിമാലയൻ യാത്ര; ലക്ഷ്യം സ്ത്രീശാക്തീകരണം

Update: 2018-06-05 07:40 GMT
Editor : Sithara
ബുള്ളറ്റിൽ മലയാളി പെണ്‍കുട്ടികളുടെ ഹിമാലയൻ യാത്ര; ലക്ഷ്യം സ്ത്രീശാക്തീകരണം

7000 കിലോമീറ്റർ പിന്നിട്ട് കേരളത്തിൽ അവസാനിക്കുന്ന യാത്രയ്ക്കാണ് ചാലക്കുടിക്കാരായ ആൻഫി മരിയയും അനഘ ടി എമ്മും ഡല്‍ഹിയില്‍ തുടക്കം കുറിച്ചത്

സ്ത്രീസുരക്ഷ സന്ദേശവുമായി ബുള്ളറ്റിൽ ഹിമാലയൻ യാത്ര ആരംഭിച്ച് രണ്ട് മലയാളി പെൺകുട്ടികള്‍. 7000 കിലോമീറ്റർ പിന്നിട്ട് കേരളത്തിൽ അവസാനിക്കുന്ന യാത്രയ്ക്കാണ് ചാലക്കുടിക്കാരായ ആൻഫി മരിയയും അനഘ ടി എമ്മും ഡല്‍ഹിയില്‍ തുടക്കം കുറിച്ചത്. ഒരുക്കങ്ങള്‍ക്കിടെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ യാത്ര.

18ആം വയസിലാണ് ആന്‍ഫിയും അനഘയും 7000 കിലോമീറ്റർ താണ്ടിയുള്ള ഹിമാലയം യാത്രക്ക് തിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ലേ ലഡാകിലേക്കും തിരിച്ച് ഡൽഹി വഴി കേരളത്തിലേക്കുമാണ് യാത്രാ റൂട്ട്. ലക്ഷ്യം സ്ത്രീശാക്തീകരണം. ബിരുദ വിദ്യാര്‍ത്ഥികളായ ഇരുവരെയും ചാലക്കുടിയിലെ റോയൽ കിംഗ് റൈഡേഴ്‌സ് എന്ന കൂട്ടായ്മയാണ് പരിചിതരാക്കിയത്.

20 ദിവസം നീളുന്ന യാത്രക്ക് സാമ്പത്തിക പിന്തുണയുമായി വീട്ടുകാരും സുഹൃത്തുക്കളുമെത്തി. യാത്രക്ക് ആദ്യ തടസ്സം നാട്ടുകാരുണ്ടാക്കിയ പലവിധ അപവാദങ്ങളായിരുന്നു. അവയെ എല്ലാം മറികടന്നാണ് ഈ യാത്ര. ഡൽഹിയിൽ ആഡ്ലി സോഷ്യൽ ജസ്റ്റിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഹരിയാന മുൻ ചീഫ് സെക്രട്ടറി പ്രസന്ന കുമാർ യാത്ര ഫ്‌ളാഗ്‌ ഓഫ് ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News