ഐഎഎസ് ഉദ്യോഗസ്ഥര്‍ ജോലി ആരംഭിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന് ആം ആദ്മി

നിരവധി യോഗങ്ങൾ വിളിച്ച് ചേർത്തിട്ടും ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ആരോപണം തെറ്റാണ്..

Update: 2018-06-18 09:50 GMT

ഐഎഎസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ ആരംഭിച്ചാല്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി. നിരവധി യോഗങ്ങൾ വിളിച്ച് ചേർത്തിട്ടും ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ആരോപണം തെറ്റാണ്. പത്ത് ലക്ഷം ഒപ്പുകളുമായി നാളെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും ആം ആദ്മി പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ കെജ്‌രിവാള്‍ നടത്തുന്ന സമരത്തിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Tags:    

Similar News