മുംബൈയില്‍ വിമാനം തകര്‍ന്നുവീണു; അഞ്ച് മരണം 

മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

Update: 2018-06-28 10:22 GMT

മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മുബൈയിലെ ഗട്ട്ഖോപാറിലാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ്, മൂന്ന് യാത്രക്കാരും ഒരു വഴിയാത്രക്കാരനുമാണ് മരിച്ചതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. നിരവധി ഫയര്‍എഞ്ചിനുകള്‍ സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്. മുംബൈ എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്യാനിരിക്കെയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം. 12 സീറ്റാണ് വിമാനത്തിനുള്ളത്. ജുഹു എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. മുംബൈ യു.വൈ ഏവിയേഷെൻറ ഉടമസ്
ഥതയിലുള്ളതാണ് വിമാനം.

Advertising
Advertising

Tags:    

Similar News