തെലങ്കാനയിലും കർണാടകയിലും രോഹിത് വെമുല നിയമം ഉടൻ പാസാക്കും- രാഹുൽ ഗാന്ധി

'രോഹിത് വെമുല നിയമം വെറുമൊരു മുദ്രാവാക്യമല്ല, രാജ്യത്തെ ദലിത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അനിവാര്യതയാണ്'

Update: 2026-01-18 05:33 GMT

ഹൈദരാബാദ്: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'രോഹിത് വെമുല നിയമം'  തെലങ്കാനയിലും കർണാടകയിലും ഉടൻ നടപ്പാക്കുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ 10 -ാം രക്തസാക്ഷി ദിനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഹൈദരാബാദ് സർവകലാശാല വിദ്യാർഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17 നാണ് ആത്മഹത്യ ചെയ്തത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം ക്രിമിനൽ കുറ്റമാക്കുക, കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. രോഹിത് വെമുല നിയമം വെറുമൊരു മുദ്രാവാക്യമല്ല, രാജ്യത്തെ ദലിത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അനിവാര്യതയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Advertising
Advertising

'പത്ത് വർഷം മുൻപ് രോഹിത് വെമുല ഉയർത്തിയ ചോദ്യങ്ങൾ ഇന്നും പ്രസക്തമാണ്. രോഹിത്, നിന്റെ പോരാട്ടം ഞങ്ങളുടെ ഉത്തരവാദിത്തമാണ്, പഠിക്കാനും ശാസ്ത്രത്തെയും സമൂഹത്തെയും മനസ്സിലാക്കാനും ആഗ്രഹിച്ച ഒരു യുവാവിനെ ജാതീയമായ ഒറ്റപ്പെടുത്തലിലൂടെയും അപമാനത്തിലൂടെയും സിസ്റ്റം തകർക്കുകയായിരുന്നുവെന്നും'- അദ്ദേഹം പറഞ്ഞു.

രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല ശനിയാഴ്ച തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയുമായി കൂടിക്കാഴ്ച നടത്തി. 'ജസ്റ്റിസ് ഫോർ രോഹിത് വെമുല ക്യാമ്പയിൻ കമ്മിറ്റി' അംഗങ്ങളും കൂടിക്കാഴ്ചയിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് നിയമം എത്രയും വേഗം സംസ്ഥാനത്ത് കൊണ്ടുവരുമെന്ന് ഭട്ടി വിക്രമാർക്ക ഇവർക്ക് ഉറപ്പുനൽകി. രോഹിത് വെമുലയുടെ മരണത്തെത്തുടർന്ന് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിച്ച 50 വിദ്യാർത്ഥികൾക്കും രണ്ട് അധ്യാപകർക്കുമെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും ക്യാമ്പയിൻ കമ്മിറ്റി ഉപമുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ നേരിടുന്ന ജാതി വിവേചനം, സാമൂഹിക ബഹിഷ്‌കരണം, മാനസിക പീഡനം എന്നിവ തടയാൻ ലക്ഷ്യമിട്ടുള്ള നിയമമാണ് രോഹിത് വെമുല നിയമം. കുറ്റം ചെയ്യുന്നവർക്ക് തടവും പിഴയും, വിവേചനം കാണിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ ഗ്രാന്റുകൾ തടയുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികളും നിയമത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News