മോദിയുടെ റാലിക്ക് വേണ്ടി നിര്‍മിച്ച ടെന്‍റ് തകര്‍ന്ന് വീണു; നിരവധി പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് വേണ്ടി നിര്‍മിച്ച ടെന്‍റ് തകര്‍ന്നുവീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2018-07-16 11:21 GMT

പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് വേണ്ടി നിര്‍മിച്ച ടെന്‍റ് തകര്‍ന്നുവീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മിഡ്നാപൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി സംസാരിച്ച് കൊണ്ടിരിക്കെയാണ് ടെന്‍റുകളില്‍ ഒരു ഭാഗം ബിജെപി പ്രവര്‍ത്തകരുടെ ദേഹത്തേക്ക് തകര്‍ന്നു വീണതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മോദി പ്രസംഗിച്ചുകൊണ്ടിരിക്കെ കുറച്ച് ആളുകള്‍ ടെന്‍റിനു മുകളില്‍ വലിഞ്ഞുകയറിയതാണ് അപകടത്തിന് വഴിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ടാര്‍പോളിന്‍ ഉപയോഗിച്ച് നിര്‍മിച്ച ടെന്‍റ്, ആളുകളുടെ ഭേരം താങ്ങാനാവാതെ തകര്‍ന്നുവീഴുകയായിരുന്നു.

Advertising
Advertising

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തിയ മോദി, എസ്‍.പി.ജി ഉദ്യോഗസ്ഥരെ അയച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ആംബുലന്‍സില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ മോദി പ്രസംഗം തുടര്‍ന്നു. റാലി അവസാനിപ്പിച്ച ശേഷമാണ് മോദി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചത്.

Tags:    

Similar News