കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടണമെന്ന് രാഹുല്‍ ഗാന്ധി

പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗത്തിലാണ് കോൺഗ്രസ് അധ്യക്ഷന്റെ ആഹ്വാനം. ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് യോഗത്തിലെ പ്രധാന ചര്‍ച്ച 

Update: 2018-07-22 07:39 GMT

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടണമെന്ന് രാഹുല്‍ ഗാന്ധി. പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗത്തിലാണ് കോൺഗ്രസ് അധ്യക്ഷന്റെ ആഹ്വാനം. ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് യോഗത്തിലെ പ്രധാന ചര്‍ച്ച.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി അധികാരമേറ്റ ശേഷം ചേരുന്ന ആദ്യ പ്രവർത്തക സമിതി യോഗമാണിത്. സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍, എന്നിവർക്ക് പുറമെ പിസിസി അധ്യക്ഷന്‍മാര്‍, സംസ്ഥാന പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Advertising
Advertising

മുതിർന്ന നേതാക്കളുടെയും യുവനേതാക്കളുടെയും സമന്വയമാണ് പുതിയ പ്രവർത്തക സമിതിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അടിച്ചത്തപ്പെട്ടവർക്കായി പ്രവർത്തിക്കണം. പ്രധാനമന്ത്രിക്കെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു.

മൻമോഹൻ സിങ്ങും സോണിയഗാന്ധിയും മോദിക്കെതിരെ കടുത്ത വിമര്‍ശമുന്നയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകള്‍ നടക്കുന്നത്. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അശോക് ഗഹ് ലോട്ടിന്റെ റിപ്പോർട്ടും ചർച്ചയാകും. പ്രവർത്തകസമിതി യോഗശേഷം സംസ്ഥാന നേതാക്കളുമായി അതത് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തും.

Tags:    

Similar News