വിക്രമിന്റെ മകന്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ക്ക് പരിക്ക്; ധ്രുവിനെതിരെ കേസെടുത്തു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ നിയന്ത്രണം വിട്ട്​ഓട്ടോറിക്ഷകളിലിടിച്ച് ഒരാള്‍ക്ക് പരിക്ക്​. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. 

Update: 2018-08-12 11:26 GMT

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷകളിലിടിച്ച് ഒരാള്‍ക്ക് പരിക്ക് . ഞായറാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. തെന്നാംപേട്ടിലുള്ള പൊലീസ്
കമീഷണർ ഓഫീസിന് മുന്നിൽവെച്ചാണ് അപകടം നടന്നത്. ധ്രുവും മൂന്ന്
സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്നയാള്‍ക്കാണ് പരിക്കേറ്റത്.

അപകടത്തില്‍ മൂന്നു ഓട്ടോറിക്ഷകള്‍ തകര്‍ന്നു. പരിക്കേറ്റ കമേഷ് എന്നയാളെ റോയല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷകളിലിടച്ച ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോയതായി മിറര്‍ നൌ റിപ്പോര്‍ട്ടു ചെയ്തു. പൊലീസ് പിന്നാലെ എത്തിയെങ്കിലും നിയന്ത്രണംവിട്ട കാര്‍ ആല്‍വാര്‍ട്ടിലെ ഒരു മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

Advertising
Advertising

ധ്രുവിനെതിരെ 279, 337 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായാണ് റിപ്പോര്‍ട്ട്. അശ്രദ്ധമായി അമിത വേഗതയില്‍ വാഹനമോടിച്ചുവെന്നാണ് കേസ്. മദ്യലഹരിയിലാണ് ധ്രുവ് വാഹനമോടിച്ചതെന്ന ആരോപണം ഉയര്‍ന്നെങ്കിലും ഇക്കാര്യം വിക്രമിന്റെ മാനേജര്‍ സൂര്യനാരായണന്‍ നിഷേധിച്ചു. ഇതേസമയം, അപകടത്തില്‍ പരിക്കേറ്റയാള്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. കേസെടുത്ത പൊലീസ് ധ്രുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അപകടത്തില്‍പെട്ട വാഹനത്തിലുണ്ടായിരുന്ന ധ്രുവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍.

Tags:    

Similar News