വാജ്‌പേയിയുടെ ആരോഗ്യനില ഗുരുതരം

ആരോഗ്യനില കഴിഞ്ഞ രണ്ട് ദിവസമായി മോശമാണെന്നും വൈദ്യസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്.

Update: 2018-08-16 02:13 GMT

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആരോഗ്യനില കഴിഞ്ഞ രണ്ട് ദിവസമായി മോശമാണെന്നും വൈദ്യസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയല്‍, സ്മൃതി ഇറാനി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം എയിംസിലെത്തി വാജ്‌പേയെ സന്ദര്‍ശിച്ചിരുന്നു. യുറിനറി ഇന്‍ഫക്ഷനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 12 നാണ് വാജ്‌പോയെ എയിംസില്‍ പ്രവേശിപ്പിച്ചത്.

Tags:    

Similar News