തൂപ്പുകാരൻ മുറിവ് തുന്നുന്നു, കാഴ്ചക്കാരായി ഡോക്ടർമാർ; ഗുജറാത്ത് ആശുപത്രിയിൽ നിന്നുമുള്ള വീഡിയോ ഞെട്ടിക്കും

Update: 2018-08-21 08:34 GMT

ആശുപത്രിയിലെ തൂപ്പുകാരനായ മനുഷ്യൻ മുറിവ് തുന്നുന്നു, ചുറ്റിലും കാഴ്ചക്കാരായി ഡോക്ടർമാർ, ഗുജറാത്തിലെ ബാറുച്ച് സിവിൽ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ 'ഓപ്പറേഷൻ' നടന്നത്. രോഗിയായ ആളുടെ തലയിൽ സംഭവിച്ച പരിക്കാണ് തൂപ്പുകാരനായ ബ്രിജേഷ് സോളങ്കി തുന്നുന്നത്. രോഗിയുടെ തന്നെ ബന്ധുക്കളാണ് ഈ സംഭവം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലിട്ടത്.

Full View

ക്ലാസ് നാല് തൊഴിലാളിയായ ബ്രിജേഷ് മുറിവ് തുന്നിയത് മെഡിക്കൽ നിയമങ്ങൾക്ക് എതിരാണെന്നും ഇതിന് കാരണക്കാരായ ചുമതലയുള്ള ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്നും ആശുപത്രിയുടെ റസിഡന്റ് മാനേജർ എസ്. ആർ പട്ടേൽ പിന്നീട് ഉറപ്പ് നൽകി.

Advertising
Advertising

Tags:    

Similar News