സിഡി പ്ലെയര്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം കേരളത്തിലെ ദുരിതബാധിതര്‍ക്ക് നല്‍കി നാല് വയസുകാരി

ജദ്വാപൂരിലുള്ള അപരാജിത സാഹ എന്ന കുഞ്ഞുമിടുക്കിയാണ് തന്റെ സമ്പാദ്യമായ 14,800 രൂപ സിപിഎമ്മിന്റെ കേരളത്തിന് വേണ്ടിയുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തത്

Update: 2018-08-23 05:28 GMT

സഹജീവികളുടെ സങ്കടം കണ്ടാല്‍ കണ്ണ് നിറയുന്നവരാകണം മനുഷ്യര്‍, വിഷമത്തില്‍ ചേര്‍ത്തു പിടിക്കുന്നവരാകണം മനുഷ്യര്‍. അതിന് പ്രായമൊന്നും ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ദക്ഷിണ കൊല്‍ക്കൊത്തയിലുള്ള നാല് വയസുകാരി. ഡാന്‍സ് പരിശീലനത്തിനായി സിഡി പ്ലെയര്‍ വാങ്ങാന്‍ കൂട്ടിവച്ച പണമെല്ലാം കേരളത്തിലെ ദുരിതബാധിതര്‍ക്ക് നല്‍കിയാണ് ഈ നാലു വയസുകാരി മറ്റുള്ളവര്‍ക്ക് മാതൃകയായത്.

ജദ്വാപൂരിലുള്ള അപരാജിത സാഹ എന്ന കുഞ്ഞുമിടുക്കിയാണ് തന്റെ സമ്പാദ്യമായ 14,800 രൂപ സിപിഎമ്മിന്റെ കേരളത്തിന് വേണ്ടിയുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തത്. പാര്‍ട്ടി ഓഫീസിലെത്തി സിപിഎം നേതാവ് ബിമന്‍ ബോസിന് തുക കൈമാറുകയും ചെയ്തു. കേരളത്തിലെ പ്രളയത്തെക്കുറിച്ച് ചാനലുകളില്‍ കണ്ടപ്പോള്‍ തന്നെ അവരെ സഹായിക്കണമെന്ന് ഈ കുഞ്ഞു മാലാഖ തീരുമാനിച്ചിരുന്നു. ഇത് കേരളത്തിലെ എന്റെ എല്ലാം സഹോദരിമാര്‍ക്കും നല്‍കുന്നു എന്ന് അപരാജിത പറഞ്ഞു.

Tags:    

Similar News