അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിട്ടു

നിയമപരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

Update: 2018-08-23 03:35 GMT
Advertising

അശുതോഷിന് പിന്നാലെ ആം ആദ്മിയില്‍ നിന്നും കൂടുതല്‍ രാജികള്‍. രാജി വയ്ക്കാന്‍ തീരുമാനിച്ചതായി ആശിഷ് ഖേതന്‍ അറിയിച്ചു. നിയമപരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ആശിഷ് ഖേതന്‍ ആഗസ്ത് 15ന് അരവിന്ദ് കെജ്‌രിവാളിന് രാജിക്കത്ത് സമര്‍പ്പിച്ചുരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2004 ലാണ് പത്രപ്രവര്‍ത്തകനായ ആശിഷ് ഖേതന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ബിജെപിയുടെ മീനാക്ഷി ലേഖിയോട് തോറ്റിരുന്നു ഖേതന്‍. പിന്നീട് ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേശക സമിതിയായ ഡല്‍ഹി ഡൈലോഗ് ഡെവലപ്‌മെന്റ് കമ്മീഷന്റെ വൈസ് ചെയര്‍മാനായി അദ്ദേഹം നിയമിക്കപ്പെട്ടു. എന്നാല്‍ 2014 ല്‍ മത്സരിച്ച് തോറ്റ സീറ്റില്‍ 2019 ല്‍ മത്സരിക്കണമെന്ന ഖേതന്റെ ആവശ്യം പാര്‍ട്ടി നിരാകരിക്കുകയായിരുന്നു.

അതേസമയം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പാര്‍ട്ടിയില്‍ നിന്ന്‌ അശുതോഷ് നേരത്തെ രാജിവെച്ചിരുന്നു. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.എന്നാല്‍ പാര്‍ട്ടിക്ക് അശുതോഷിന്റെ രാജി സ്വീകരിക്കാന്‍ ആകില്ലായെന്നാണ് കെജ്‌രിവാള്‍ പറയുന്നത്.

Tags:    

Similar News