‘ഞങ്ങള്‍ പേന ചലിപ്പിച്ച് കുറ്റവാളികളായി; അവരാകട്ടെ കലാപം നടത്തി സര്‍ക്കാരുണ്ടാക്കി’ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കനയ്യകുമാര്‍

സാമൂഹ്യപ്രവര്‍ത്തകരെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്ത നടപടിയില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍.

Update: 2018-08-30 10:06 GMT

സാമൂഹ്യപ്രവര്‍ത്തകരെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്ത നടപടിയില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍.

‘ഞങ്ങള്‍ പേന ചലിപ്പിച്ച് ക്രിമിനലുകളായി; അവരാകട്ടെ കലാപം നടത്തി സര്‍ക്കാരുണ്ടാക്കി’ കനയ്യകുമാര്‍ ട്വിറ്ററില്‍ കുറിച്ചു. #NoMoreFakeCharges എന്ന ഹാഷ്ടാഗോടു കൂടിയായിരുന്നു കനയ്യകുമാറിന്റെ ട്വീറ്റ്.

ഭീമ കൊറേഗാവ് അക്രമത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ആരോപിച്ച് കഴിഞ്ഞദിവസമാണ് പൂനെ പൊലീസ് സാമൂഹ്യപ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

Advertising
Advertising

മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണെന്നും അതില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബര്‍ 6 വരെ അറസ്റ്റിലായവരെ ജയിലില്‍ അടക്കരുതെന്നും വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്നുമാണ് കോടതി നിര്‍ദേശം.

Tags:    

Similar News