ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: പൊലീസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പൊലീസിന് എങ്ങനെ പത്രസമ്മേളനം വിളിച്ച് വിശദാംശങ്ങള്‍ പങ്കുവെക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു

Update: 2018-09-03 09:01 GMT

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത ശേഷമുള്ള നടപടിക്രമങ്ങളില്‍ മഹാരാഷ്ട്ര പൊലീസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പൊലീസിന് എങ്ങനെ പത്രസമ്മേളനം വിളിച്ച് വിശദാംശങ്ങള്‍ പങ്കുവെക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് വിവരങ്ങള്‍ പുറത്ത് വിട്ടത് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News