കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മുന്നില്‍; ബി.ജെ.പി രണ്ടാമത്

കർണാടക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോള്‍ നേരിയ മുൻതൂക്കവുമായി കോൺഗ്രസാണ് ഒന്നാമത്​. 

Update: 2018-09-03 11:19 GMT

കര്‍ണാടക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോള്‍ നേരിയ മുന്‍തൂക്കവുമായി കോണ്‍ഗ്രസാണ് ഒന്നാമത് . തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് ഇതുവരെ 982 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം നേടിയിട്ടുണ്ട്. ബി.ജെ.പിക്ക് 929 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ജനതാദള്‍ സെക്യുലര്‍ 375 സീറ്റുകളും ബി.എസ്!പി 13 സീറ്റുകളും ബാക്കി സീറ്റുകള്‍ സ്വതന്ത്രരും മറ്റുള്ളവരും നേടി. 2,709 സീറ്റുകളില്‍ 2,662 സീറ്റുകളുടെ ഫലമാണ് ഇതുവരെ പ്രഖ്യാപിച്ചത്.

Advertising
Advertising

കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാറിലെ സഖ്യ കക്ഷിയായ ജനതാദള്‍ സെക്യുലറും തമ്മില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയിരുന്നില്ല. മത്സരം ശക്തമാണെങ്കില്‍ ഫലപ്രഖ്യാപന ശേഷം സഖ്യചര്‍ച്ചകള്‍ ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവുമൊടുവില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം, തൂക്ക് സാധ്യതകളിലേക്കാണ് ഫലം വിരല്‍ചൂണ്ടുന്നതെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവ ഗൌഡ പറഞ്ഞു. സംസ്ഥാനത്തെ 100 പട്ടണങ്ങളിലെ മുന്‍സിപ്പാലിറ്റി, ടൗണ്‍ പഞ്ചായത്തുകളിലേക്കാണ് ആഗസ്റ്റ് 29 ന് തെരഞ്ഞെടുപ്പ് നടന്നത്. മഴയും വെള്ളപ്പൊക്കവും ശക്തമായതിനെ തുടര്‍ന്ന് കൊടക് ജില്ലയിലെ മൂന്നിടങ്ങളില്‍ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. കൂടാതെ, മൈസൂരു, ശിവമോഗ, തുമകുരു ജില്ലകളിലും വോട്ടെടുപ്പ് നടന്നിരുന്നില്ല. ഈ ജില്ലകളിലെ സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച തര്‍ക്കം ഹൈകോടതി പരിഗണനയിലിരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് വൈകുന്നത്.

Tags:    

Similar News